കേരളത്തിന്റെ മാതൃകാ സംരംഭമായ കുടുംബശ്രീയുടെ വിജയമാഘോഷിച്ച്, മികച്ച കുടുംബശ്രീ യൂനിറ്റുകള്‍ക്ക് ആദരമര്‍പ്പിക്കുന്ന കേരളവിഷന്‍ ന്യൂസിന്റെ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസ് അവാര്‍ഡ് സീരീസ് ശ്രദ്ധേയമാവുന്നു. ഇതിനകം ഏഴ് ജില്ലകളില്‍ അവാര്‍ഡ് വിതരണവും കലാമേളയും നടന്നു കഴിഞ്ഞു. മെഗാഫൈനല്‍ 2026 ജനുവരിയില്‍ എറണാകുളത്ത് നടക്കും. സംസ്ഥാന തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 140 സംരംഭകരിലെ ഏറ്റവും മികച്ച 10 കുടുംബശ്രീ യൂനിറ്റുകളെ അവിടെ അവതരിപ്പിച്ച് ആദരിക്കും.
50000 കുടുംബശ്രീ യൂനിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാതലത്തില്‍ അപേക്ഷ ക്ഷണിച്ച്, ലഭിക്കുന്ന അപേക്ഷകളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങള്‍ സന്ദര്‍ശിച്ച്, വിശകലനം ചെയ്താണ് ജൂറി ഒരു ജില്ലയിലെ മികച്ച 10 സംരംഭങ്ങളെ അവാര്‍ഡിനായി തെരഞ്ഞെടുക്കുന്നത്.
‘അര്‍ഹിക്കുന്ന ആദരവ് കുടുംബശ്രീ സംരംഭങ്ങള്‍ക്ക് ലഭിക്കുന്നില്ല. അത് നല്‍കാനും മികച്ച യൂനിറ്റുകളെ തെരഞ്ഞെടുത്ത് പ്രോത്സാഹിപ്പിക്കാനുമാണ് കേരളവിഷന്‍ ന്യൂസ് ഈ പ്രോഗ്രാം പ്ലാന്‍ ചെയ്തത്. വലിയ താല്പര്യമാണ് കുടുംബശ്രീ സംരംഭകര്‍ കാണിക്കുന്നത്. 200 ലേറെ അപേക്ഷകള്‍ ഒരു ജില്ലയില്‍ നിന്നും വരുന്നുണ്ട് ‘ കേരളവിഷന്‍ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ പ്രജീഷ് അച്ചാണ്ടി പറയുന്നു.

മികച്ച കവറേജ്, സാമൂഹ്യ ശ്രദ്ധ
തെരഞ്ഞെടുക്കപ്പെടുന്ന സംരംഭങ്ങള്‍ക്ക് മികച്ച ദൃശ്യതയും പ്രചരണവുമാണ് ഈ പരിപാടിയിലൂടെ ലഭിക്കുന്നത്. കേരളവിഷന്‍ ന്യൂസ് ടീം അവരടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ഷൂട്ട് ചെയ്യുന്നു. അവ ഒരു പ്രോഗ്രാമാക്കി, ആ സംരംഭത്തെ വിശദമായി പരിചയപ്പെടുത്തുന്നു. ഇതിനു പുറമെ ജില്ലയില്‍ അവസാന റൗണ്ടിലെത്തുന്ന സംരംഭത്തിലെ മുഴുവന്‍ അംഗങ്ങളും ആകര്‍ഷകമായ സ്റ്റേജ് പ്രോഗ്രാമില്‍ സാന്നിധ്യമാവുകയും ചെയ്യുന്നു. മികവിനുള്ള
സര്‍ട്ടിഫിക്കറ്റ്, മെഡല്‍, ട്രോഫി, ക്യാഷ് അവാര്‍ഡ് എന്നിവക്ക് പുറമെ സ്‌പോണ്‍സര്‍മാര്‍ നല്‍കുന്ന പ്രത്യേക സമ്മാനങ്ങളും വിജയികള്‍ക്ക് ലഭിക്കുന്നു. നാല് മണിക്കൂര്‍ നീളുന്ന വര്‍ണ്ണാഭമായ സ്റ്റേജ് ഷോയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത് കുടുംബശ്രീയിലെ തന്നെ കലാകാരികളാണ്. മന്ത്രിമാര്‍, പ്രശസ്ത സംരംഭകര്‍, രാഷ്ട്രീയ, സാമൂഹ്യ നേതാക്കള്‍, സിനിമാ-ടെലിവിഷന്‍ താരങ്ങള്‍ എന്നിവര്‍ ജില്ലയിലെയും അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ സന്നിഹിതരായി വിജയികളെ അനുമോദിക്കുന്നു.


കുടുംബശ്രീ മിഷനുമായി ചേര്‍ന്നാണ് കേരളവിഷന്‍ ന്യൂസ് ഈ പ്രോഗ്രാം നടത്തി വരുന്നത്. യെല്ലോ ക്ലൗഡ് നോളജ് പാര്‍ട്ണറാണ്. കേരളവിഷന്‍ ന്യൂസ് ചെയര്‍മാന്‍ സിബി. പി. എസ്, സിഡ്‌കോ പ്രസിഡണ്ട് കെ. വിജയകൃഷ്ണന്‍, സുനില്‍നാഥ്. പി.കെ എന്നിവര്‍ക്ക് പുറമെ ഓരോ ജില്ലയില്‍ നിന്നുള്ള സാമൂഹ്യ, സാംസ്‌ക്കാരിക നേതാക്കളും ഉള്‍പ്പെടുന്നതാണ് ജൂറി.
മാനേജിംഗ് ഡയറക്ടര്‍ പ്രജീഷ് അച്ചാണ്ടിയുടെ നേതൃത്വത്തില്‍, കേരളവിഷന്‍ ന്യൂസ് ഡയറക്ടര്‍മാരായ പി.എസ്. രജനീഷ്, സുബ്രഹ്മണ്യന്‍, സുധീഷ് പട്ടണം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കുന്നു. കേരളവിഷന്‍ ന്യൂസ് ഡയറക്ടര്‍ ഷുക്കൂര്‍ കോളിക്കര പ്രോഗ്രാമിന്റെ സ്റ്റേറ്റ് കോര്‍ഡിനേറ്ററാണ്. ഷോ ഡയറക്ടര്‍ ഷംനാദ് പുതുശ്ശേരി. കോര്‍ഡിനേഷന്‍ മിഥുന്‍ ബാബു.
കേരളവിഷന്‍ ബ്രോഡ്ബാന്റാണ് നെറ്റ് വര്‍ക്ക് പാര്‍ട്ണര്‍. മൈജി ഡിജിറ്റല്‍ പാര്‍ട്ണറും ജെപ് സോളാര്‍ എനര്‍ജി പാര്‍ട്ണറുമാണ്.സിഒഎ യുടെ നേതൃത്വത്തില്‍ വലിയ പ്രേക്ഷക സാന്നിദ്ധ്യത്തിലാണ് എല്ലാ ജില്ലയിലെയും അവാര്‍ഡ് ഷോകള്‍ നടക്കുന്നത്.
https://www.youtube.com/live/4UqejL815lM?si=WxC0W52OnpiW5_sJ