സാധ്യതകളുടെ ആകാശം തുറക്കാൻ കേരളവിഷൻ ഇന്റര്‍നാഷണല്‍ ബിസിനസ്സ് കോണ്‍ക്ലേവ് ഇന്ന്

സാധ്യതകളുടെ ആകാശം തുറക്കാൻ കേരളവിഷൻ ഇന്റര്‍നാഷണല്‍ ബിസിനസ്സ് കോണ്‍ക്ലേവ് ഇന്ന്

ദുബൈ: കേരളവിഷന്‍ ന്യൂസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷ്ണല്‍ ബിസിനസ്സ് കോണ്‍ക്ലേവ് ഇന്ന് ദുബൈയിലെ മില്ലേനിയം എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടക്കുന്നു. ഗൾഫിലെ മലയാളി സമൂഹത്തില്‍ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും വാണിജ്യ രംഗത്തെ നവീന സാധ്യതകള്‍ കണ്ടെത്താനും സംരംഭകരെ കണക്ട് ചെയ്യാനും ബിസിനസ്സ് രംഗത്തെ വിജയഗാഥകള്‍ അവതരിപ്പിക്കാനുമുള്ള ആകർഷകവേദിയാണ് ഇന്റര്‍നാഷ്ണല്‍ ബിസിനസ്സ് കോണ്‍ക്ലേവിലൂടെ ഒരുക്കുന്നതെന്ന് കേരളവിഷൻ ന്യൂസ് ചെയർമാൻ സിബി.പി.എസ്, മാനേജിംഗ് ഡയറക്ടർ പ്രജേഷ് അച്ചാണ്ടി എന്നിവർ അറിയിച്ചു.

ബി പാര്‍ട്ട് ഓഫ് ഗെയിം ചേഞ്ചിങ് എന്ന പേരില്‍ ഇന്ന് നടക്കുന്ന കോണ്‍ക്ലേവില്‍ പാനല്‍ ചര്‍ച്ചകള്‍, ബിസിനസ്സ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍, നെറ്റ് വര്‍ക്കിങ് സെഷനുകള്‍, ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്ചുനിറ്റീസ്, എത്തിക്കല്‍ ബിസിനസ്സ് മാര്‍ഗ നിര്‍ദേശങ്ങള്‍, ബിസിനസ്സ് രംഗത്ത് തിളക്കമാര്‍ന്ന വിജയം കൈവരിച്ച പ്രമുഖരുടെ വിജയത്തിന്റെ കഥകള്‍, വിദഗ്ദരുടെ സംവാദങ്ങളും ചര്‍ച്ചകളും തുടങ്ങി നിരവധി പരിപാടികളാണ് കോണ്‍ക്ലേവില്‍ ഒരുക്കിയിരിക്കുന്നത്.

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളിധരന്‍, മുന്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ, മുസ്ലിംലീഗ് നേതാവ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങി കേരളത്തിലെയും അറബ് ലോകത്തെയും പ്രമുഖര്‍ കോണ്‍ക്ലേവില്‍ സംബന്ധിക്കും. വിവിധ മാധ്യമ സ്ഥാപനങ്ങളുടെ മേധാവികളും സിഒഎ യുടെയും കേരളവിഷൻ ഗ്രൂപ്പിൻ്റെയും സാരഥികളും നേതൃത്വത്തിലെ പ്രമുഖ രും കോൺക്ലേവിൽ പങ്കെടുക്കും.

കേരളവിഷന്‍ ബ്രാഡ്ബാന്‍ഡ്, റിപ്പോര്‍ട്ടര്‍ ടിവി, ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ്, കെഎസ്എഫ്ഇ, സ്‌കിന്‍ പ്രോട്ട്, മസീക്ക്, യെല്ലോ ക്ലൗഡ്, ചോയിസ്, അല്‍ മദീന എന്നീ കമ്പനികളാണ് കോണ്‍ക്ലേവിന്റെ മുഖ്യ പാര്‍ട്ട്‌ണേര്‍മാർ.

administrator

Related Articles