കൂളിങ് സിസ്റ്റമുള്ള ഫോണുമായി ഓപ്പോ

കൂളിങ് സിസ്റ്റമുള്ള ഫോണുമായി ഓപ്പോ

കുറച്ചുനേരം ഉപയോഗിച്ചാല്‍ ഫോണ്‍ ചൂടാവുന്നു എന്നത് പലരും നേരിടുന്ന പ്രശ്‌നമാണ്. അതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് മൊബൈല്‍ ഫോണ്‍ ബ്രാന്‍ഡായ ഓപ്പോ. ഓപ്പോ പുതുതായി ഇറക്കിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇതിന് പ്രതിവിധിയാകുമെന്നാണ് അവകാശപ്പെടുന്നത്. അടുത്തിടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത ഓപ്പോ K13 ടര്‍ബോ, ഓപ്പോ K13 ടര്‍ബോ പ്രോ എന്നീ ഫോണുകളില്‍ ആണ് ഇത് കാണാന്‍ കഴിയുന്നത്.

ഈ രണ്ട് ഫോണുകള്‍ക്കും 7,000mAh ബാറ്ററിയാണ് കമ്പനി നല്‍കിയിരിക്കുന്നത്, ഇത് 80W ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്നു. ചൂടാകുന്നത് തടയാന്‍ 7,000 ചതുരശ്ര മില്ലീമീറ്റര്‍ VC (വേപ്പര്‍ ചേമ്പര്‍) കൂളിങ് സിസ്റ്റവും ഇവയ്ക്ക് നല്‍കിയിട്ടുണ്ട്. കൂടാതെ, ഓരോ ഹാന്‍ഡ്‌സെറ്റിലും ബില്‍റ്റ്ഇന്‍ ഫാന്‍ യൂണിറ്റുകളും ആക്റ്റീവ് കൂളിങ്ങിനായി എയര്‍ ഡക്റ്റുകളും നല്‍കിയിരിക്കുന്നുണ്ട്.

50 മെഗാപിക്‌സല്‍ പ്രധാന സെന്‍സറുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ ഇതിനുണ്ട്, സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്. IPX6, IPX8, IPX9 റേറ്റിങ്ങുകളുള്ള ഈ ഫോണുകള്‍ വെള്ളത്തില്‍ മുങ്ങിയാല്‍ പോലും പ്രവര്‍ത്തിക്കുന്നവയാണ്. എക്‌സ്റ്റേണല്‍ കൂളിംഗിനായി ടര്‍ബോ ബാക്ക് ക്ലിപ്പും ഓപ്പോ പുറത്തിറക്കിയിട്ടുണ്ട്. 3,999 രൂപയാണ് ഇതിന്റെ വില.

ഓപ്പോ K13 ടര്‍ബോയുടെ 8 ജിബി + 128 ജിബി മോഡലിന്റെ ഇന്ത്യയിലെ വില 27,999 രൂപയില്‍ ആരംഭിക്കുന്നു. അതേസമയം, 8 ജിബി + 256 ജിബി മോഡലിന് 29,999 രൂപയാണു വില. ഫസ്റ്റ് പര്‍പ്പിള്‍, നൈറ്റ് വൈറ്റ്, മിഡ്‌നൈറ്റ് മാവെറിക് എന്നീ നിറങ്ങളില്‍ ആണ് ഈ ഫോണ്‍ ഇറക്കിയിരിക്കുന്നത്, ഓഗസ്റ്റ് 18 മുതലാണ് ഇതിന്റെ വില്‍പ്പന ആരംഭിക്കുക.

ഓപ്പോ K13 ടര്‍ബോ പ്രോയുടെ 8 ജിബി + 256 ജിബി മോഡലിന് 37,999 രൂപയും 12 ജിബി + 256 ജിബി മോഡലിന് 39,999 രൂപയുമാണ് വില. മിഡ്‌നൈറ്റ് മാവെറിക്, പര്‍പ്പിള്‍ ഫാന്റം, സില്‍വര്‍ നൈറ്റ് എന്നീ നിറങ്ങളില്‍ ഇത് ലഭ്യമാകും. ഫ്‌ലിപ്പ്കാര്‍ട്ട്, ഓപ്പോ ഇന്ത്യയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍, തിരഞ്ഞെടുത്ത ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഓപ്പോ K13 ടര്‍ബോ സീരീസ് ഫോണുകള്‍ വാങ്ങാന്‍ കഴിയും.

administrator

Related Articles