കെ-എഐ ഇന്‍ഷിയേറ്റീവ്: എഐ ഫോര്‍ ഗവേണന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

കെ-എഐ ഇന്‍ഷിയേറ്റീവ്: എഐ ഫോര്‍ ഗവേണന്‍സ് പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

സര്‍ക്കാര്‍ വകുപ്പുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ക്ക് എഐയുടെ സഹായത്തോടെ പരിഹാരങ്ങള്‍ കണ്ടെത്താന്‍ പുതിയ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമെല്ലാം അവരുടെ നവീന ആശയങ്ങള്‍ പങ്കുവെക്കാന്‍ ഈ പദ്ധതിയിലൂടെ അവസരം ലഭിക്കും.

സ്റ്റാര്‍ട്ടപ്പ് മിഷനും ഐടി മിഷനും ചേര്‍ന്നാണ് ‘കെ-എഐ ഇന്‍ഷിയേറ്റീവ്: എഐ ഫോര്‍ ഗവേണന്‍സ്’ എന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. പൊതുസേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സ്മാര്‍ട്ടായ രീതിയിലും നടപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യം, കുടുംബക്ഷേമം, കൃഷി, നിയമം, വിദ്യാഭ്യാസം, സാമൂഹികക്ഷേമം തുടങ്ങിയ വിവിധ വകുപ്പുകള്‍ നേരത്തെ തന്നെ എഐ അധിഷ്ഠിത പരിഹാരങ്ങള്‍ സ്വീകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. പകര്‍ച്ചവ്യാധികളെ മുന്‍കൂട്ടി കണ്ടെത്തുക, രോഗനിര്‍ണയത്തില്‍ ഡോക്ടര്‍മാരെ സഹായിക്കുക, ഡെങ്കി, നിപ പോലുള്ള മഹാമാരികളെ വേഗത്തില്‍ തിരിച്ചറിയുക, കൃഷിയിലെയും കേസന്വേഷണത്തിലെയും ഡാറ്റാ വിശകലനം, വിദ്യാര്‍ഥികളുടെ സ്‌കൂള്‍ വിട്ടുപോകല്‍ കുറക്കുക, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ പോലുള്ള പ്രകൃതി ദുരന്തങ്ങളെ പ്രവചിച്ച് മുന്‍കരുതല്‍ സ്വീകരിക്കുക തുടങ്ങിയ മേഖലകളിലെല്ലാം പദ്ധതി പ്രയോജനമാകും എന്നാണ് വിലയിരുത്തുന്നത്.

administrator

Related Articles