മാധ്യമപ്രവര്‍ത്തകനും കളമശേരി എസ്‌സിഎംഎസ് കോളേജിലെ പിആര്‍ മാനേജറുമായ സനല്‍ പോറ്റി അന്തരിച്ചു. 55 വയസായിരുന്നു. വൃക്ക രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു സനല്‍ പോറ്റി. പുലര്‍ച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമ്മല്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏറെക്കാലം ഏഷ്യാനെറ്റിലെ മോണിംഗ് ഷോയുടെ അവതാരകനായിരുന്നു. തുടര്‍ന്ന് ജീവന്‍ ടിവിയില്‍ പ്രോഗ്രാം വിഭാഗം മേധാവിയായും അവതാരകനായും പ്രവര്‍ത്തിച്ചു.ഗായകനായും ടിവി ഷോ അവതാരകനായും നിറസാന്നിധ്യമായിരുന്നു സനൽ പോറ്റി.

