ജിയോഹോട്ട്‌സ്റ്റാർ പ്ലാനുകൾ മാറുന്നു

ജിയോഹോട്ട്‌സ്റ്റാർ പ്ലാനുകൾ മാറുന്നു

ഒടിടി പ്ലാറ്റ്‌ഫോമായ ജിയോഹോട്ട്‌സ്റ്റാർ തങ്ങളുടെ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ പരിഷ്‌കരിച്ചു. സൂപ്പർ, പ്രീമിയം പ്ലാനുകളുടെ നിരക്കിലാണ് പ്രധാനമായും വർദ്ധനവ് വരുത്തിയിരിക്കുന്നത്. ഹൈ-എൻഡ് ഉപയോക്താക്കളുടെ ത്രൈമാസ, വാർഷിക നിരക്കുകൾ കൂട്ടുമ്പോൾ തന്നെ, എല്ലാ വിഭാഗങ്ങളിലും പുതിയ പ്രതിമാസ പ്ലാനുകൾ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ 2026 ജനുവരി 28 മുതൽ നിലവിൽ വരും. ഉപയോക്താക്കളുടെ കാഴ്ചാ രീതികൾ പരിഗണിച്ചാണ് ഈ മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി.

പുതുക്കിയ നിരക്ക് പ്രകാരം മൊബൈൽ ഉപയോക്താക്കൾക്ക് പ്രതിമാസം 79 രൂപയുടെ പ്ലാൻ ലഭ്യമാണ്. എന്നാൽ സൂപ്പർ, പ്രീമിയം വിഭാഗങ്ങളിൽ വലിയ മാറ്റങ്ങളുണ്ട്. സൂപ്പർ പ്ലാനിന്റെ ത്രൈമാസ നിരക്ക് 299 രൂപയിൽ നിന്ന് 349 രൂപയായും വാർഷിക നിരക്ക് 899 രൂപയിൽ നിന്ന് 1,099 രൂപയായും ഉയർത്തി. പ്രീമിയം പ്ലാനിന്റെ കാര്യത്തിൽ ത്രൈമാസ നിരക്ക് 499 രൂപയിൽ നിന്ന് 699 രൂപയായും വാർഷിക പ്ലാനിന്റെ വില 1,499 രൂപയിൽ നിന്ന് 2,199 രൂപയായും വർദ്ധിപ്പിച്ചു. നിലവിൽ സബ്‌സ്‌ക്രിപ്‌ഷൻ ഉള്ളവർക്ക് അത് കാലാവധി കഴിയുന്നത് വരെ പഴയ നിരക്കിൽ തന്നെ തുടരാം.

ഉള്ളടക്കത്തിന്റെ കാര്യത്തിലും ജിയോഹോട്ട്‌സ്റ്റാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഹോളിവുഡ് ചിത്രങ്ങളും സീരീസുകളും ഇനി സൂപ്പർ, പ്രീമിയം പ്ലാനുകളിൽ മാത്രമേ ലഭിക്കൂ. മൊബൈൽ പ്ലാൻ ഉപയോക്താക്കൾക്ക് ഹോളിവുഡ് ഉള്ളടക്കങ്ങൾ കാണണമെങ്കിൽ പ്രത്യേക ‘ആഡ്-ഓൺ’ പാക്കേജുകൾ എടുക്കേണ്ടി വരും.

administrator

Related Articles