സുരേഷ് ഗോപിയെ നായകനാക്കി പ്രവീണ്‍ നാരായണന് രചിച്ച് സംവിധാനം ചെയ്ത ജെ എസ് കെ ജാനകി vs സ്റ്റേറ്റ് ഓഫ് കേരള സീ 5 ല്‍ ഓഗസ്റ്റ് 15 ന് റിലീസ് ചെയ്യും. കാര്‍ത്തിക് ക്രിയേഷന്‍സുമായി സഹകരിച്ച് കോസ്മോസ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജെ. ഫനീന്ദ്ര കുമാര്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ സഹ നിര്‍മ്മാതാവ് സേതുരാമന് നായര്‍ കങ്കോള്‍ ആണ്. ചിത്രത്തില്‍ സുരേഷ് ഗോപി ഡേവിഡ് ആബേല്‍ ഡോണോവന്‍ എന്ന വക്കീല്‍ കഥാപാത്രമായി എത്തുന്നു. ടൈറ്റില്‍ കഥാപാത്രമായ ജാനകിയായി എത്തുന്നത് അനുപമ പരമേശ്വരന് ആണ്. ഇവരെ കൂടാതെ, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്, മാധവ് സുരേഷ്, അസ്കര്‍ അലി, ബൈജു സന്തോഷ്, ജയന് ചേര്‍ത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രന്, രജിത് മേനോന്, എന്നിവര്‍ ആണ് ചിത്രത്തിലെ മറ്റു താരങ്ങള്മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഓടിടി റിലീസില്‍ ചിത്രം ഹിന്ദിയിലും എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി സീ 5 ല്‍ ആണ് പ്രേക്ഷകരിലേക്കെത്തുന്നത്.
administrator
Related Articles
കിങ്ഡം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു
- August 30, 2025
ഒടിടി പ്ലേ ആമസോണ്‍ പ്രൈമുമായി കൈകോർക്കുന്നു
- August 20, 2025
ആസിഫ് അലിയുടെ സര്‍ക്കീട്ട് ഒടിടിയിലേക്ക്
- August 20, 2025