കരുത്തറിയിച്ച് ഐഫോണ്‍ 17 സീരീസ് മോഡലുകള്‍

കരുത്തറിയിച്ച് ഐഫോണ്‍ 17 സീരീസ് മോഡലുകള്‍

ഐഫോണ്‍ ആരാധകര്‍ കാത്തിരുന്ന 17 സീരീസ് മോഡലുകള്‍ ലോഞ്ച് ചെയ്ത് ആപ്പിള്‍. സ്റ്റാന്റേര്‍ഡ് ഐഫോണ്‍ 17, ഐഫോണ്‍ 17 പ്ലസിന് പകരം ഐഫോണ്‍ 17 എയര്‍, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പം പുതിയ ആപ്പിള്‍ വാച്ച് എസ്ഇ3, എയര്‍പോഡ്സ് പ്രോ 3 ഉള്‍പ്പെടെയുള്ള ഡിവൈസുകളും ലോഞ്ച് ചെയ്തിട്ടുണ്ട്.

മികച്ച കാമറ സിസ്റ്റം, ഏറ്റവും ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ് എന്നിങ്ങനെ നിരവധി പ്രത്യേകതകള്‍ പ്രോ മോഡലുകള്‍ക്കുണ്ട്. ആപ്പിളിന്റെ പുതിയ A19 ചിപ്പ് കരുത്തോടെയാണ് സ്റ്റാന്റേര്‍ഡ് മോഡല്‍ എത്തിയിരിക്കുന്നത്. ഇതിന് 3nm പ്രോസസ്സില്‍ നിര്‍മ്മിച്ചതാണ്. 6കോര്‍ CPU, 5കോര്‍ GPU, ഉപകരണത്തിലെ AI ടാസ്‌ക്കുകള്‍ക്കായി മെച്ചപ്പെടുത്തിയ ന്യൂറല്‍ എഞ്ചിന്‍ എന്നിവയുമുണ്ട്.

ഐഫോണ്‍ 17 മോഡലിന്റെ സ്റ്റോറേജിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അടിസ്ഥാന മോഡലിന്റെ സ്റ്റോറേജ് 256 ജിബിയാണ്. മെമ്മറി ബാന്‍ഡ്വിഡ്ത്തും, ഗ്രാഫിക്സ്ഇന്റന്‍സീവ് ആപ്പുകള്‍ക്കുള്ള മള്‍ട്ടിടാസ്‌കിംഗും പെര്‍ഫോമന്‍സും വര്‍ദ്ധിച്ചിട്ടുണ്ട്. വലുപ്പമുള്ള 6.3 ഇഞ്ച് പ്രോമോഷന്‍ ഡിസ്പ്ലേയാണ് ഐഫോണ്‍ 17 ന്റെ മറ്റൊരു പ്രത്യേകത. സ്‌ക്രാച്ച് റെസിസ്റ്റന്‍സിനായി സെറാമിക് ഷീല്‍ഡ് 2 ഈ മോഡലില്‍ ആപ്പിള്‍ നല്‍കിയിട്ടുണ്ട്. ഗ്ലെയര്‍ കുറയ്ക്കുന്നതിന് സെവന്‍ ലെയര്‍ ആന്റിറിഫ്ലെക്റ്റീവ് ഫിനിഷും ഉണ്ട്.

കാമറ പെര്‍ഫോമെന്‍സും എടുത്ത് പറയേണ്ടതാണ്. 48MP മെയിന്‍ ക്യാമറയും 12MP 2x ടെലിഫോട്ടോ ലെന്‍സും ആണ് 17മോഡലില്‍ നല്‍കിയിരിക്കുന്നത്. ഐഫോണ്‍ 16 പ്രോയേക്കാള്‍ 40 ശതമാനം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഐഫോണ്‍ 17 പ്രോയ്ക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. സെക്കന്‍ ജനറേഷന്‍ ഡൈനാമിക് കാഷിംഗുള്ള 6കോര്‍ സിപിയുവും 5കോര്‍ ജിപിയുവും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എ19 പ്രോ ചിപ് ആണ് ഐഫോണ്‍ 17 എയര്‍ മോഡലിലുള്ളത്.

administrator

Related Articles