ഇന്‍സ്റ്റഗ്രാം ലൈവ് സ്ട്രീമിങില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി മെറ്റ

ഇന്‍സ്റ്റഗ്രാം ലൈവ് സ്ട്രീമിങില്‍ മാറ്റങ്ങള്‍ക്കൊരുങ്ങി മെറ്റ

ഇന്‍സ്റ്റഗ്രാം ലൈവ് സ്ട്രീമിങ് ഫീച്ചറില്‍ വലിയ മാറ്റങ്ങളുമായി മെറ്റ. ഇനിമുതല്‍ എല്ലാ അക്കൗണ്ടുകള്‍ക്കും ലൈവ് ചെയ്യാന്‍ കഴിയില്ല. കുറഞ്ഞത് 1,000 ഫോളോവേഴ്സുള്ള പബ്ലിക് അക്കൗണ്ടുകള്‍ക്ക് മാത്രമേ ലൈവ് സ്ട്രീം ചെയ്യാനുള്ള അനുമതിയുണ്ടാവുകയുള്ളൂ. ഈ നയം ചെറിയ കണ്ടന്റ് ക്രിയേറ്റര്‍മാരെയും ലൈവ് ചെയ്തുകൊണ്ടിരുന്ന ഉപയോക്താക്കളെയും നിരാശരാക്കിയിട്ടുണ്ട്.

ഇതുവരെ ഫോളോവേഴ്സിന്റെ എണ്ണമോ അക്കൗണ്ട് പ്രൈവറ്റ് ആണോ പബ്ലിക് ആണോ എന്നതോ പരിഗണിക്കാതെ ആര്‍ക്കും ഇന്‍സ്റ്റഗ്രാമില്‍ ലൈവ് ചെയ്യാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ടിക്ടോക്കിലെ ലൈവ് സ്ട്രീമിങ് നിബന്ധനകള്‍ക്ക് സമാനമായ പുതിയ മാറ്റം ഇന്‍സ്റ്റഗ്രാമിന്റെ ലൈവ് പ്ലാറ്റ്ഫോമിനെ കൂടുതല്‍ നിയന്ത്രിതമാക്കുകയാണ്. അര്‍ഹതയില്ലാത്ത അക്കൗണ്ടുകള്‍ ലൈവ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ”നിങ്ങളുടെ അക്കൗണ്ട് ലൈവിന് യോഗ്യമല്ല” എന്ന സന്ദേശം ലഭിക്കും.

ഈ മാറ്റത്തിന് പിന്നിലെ കാരണം മെറ്റ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ലൈവ് സ്ട്രീം ചെയ്യുന്ന ഉള്ളടക്കത്തിന്റെ നിലവാരം ഉയര്‍ത്താനും കാണുന്നവര്‍ക്ക് മികച്ച അനുഭവം നല്‍കാനും വേണ്ടിയാണ് ഈ നീക്കമെന്നാണ് കരുതുന്നത്. അതേസമയം ഇത് വെറുമൊരു നിലവാരമുയര്‍ത്തല്‍ മാത്രമല്ല, ബാന്‍ഡ്വിഡ്ത്ത്, ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ റിസോഴ്സുകള്‍ നിയന്ത്രിക്കാനുള്ള ഇന്‍സ്റ്റഗ്രാമിന്റെ ശ്രമത്തിന്റെ ഭാഗമാണെന്നും ഒരു വിഭാഗം ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.

administrator

Related Articles