വാച്ച് ഹിസ്റ്ററി ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

വാച്ച് ഹിസ്റ്ററി ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാമില്‍ കണ്ടുകഴിഞ്ഞ റീല്‍സ് വീണ്ടും കാണാന്‍ നമ്മള്‍ പലപ്പോഴും ആഗ്രഹിക്കാറുണ്ട്. എന്നിട്ടത് തിരഞ്ഞ നടക്കാറുമുണ്ട്. ഇനി അങ്ങനെ തിരഞ്ഞ് പോകേണ്ടി വരില്ല. വാച്ച് ഹിസ്റ്ററി ഫീച്ചര്‍ എത്തിച്ചിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം. ഏറ്റവും പുതിയ അപ്‌ഡേറ്റിനൊപ്പം ഈ ഫീച്ചര്‍ ഫോണുകളില്‍ ലഭിക്കും. വാച്ച് ഹിസ്റ്ററി എത്തുന്നതോടെ സേവ് ചെയ്ത് വെക്കാതെ തന്നെ ഒരിക്കല്‍ കണ്ട റീല്‍സ് വീണ്ടും കാണാന്‍ കഴിയും.

വാച്ച് ഹിസ്റ്ററിയില്‍ റീല്‍സ് തീയതി, സമയക്രമം, ക്രിയേറ്റര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണാനാവും. ഈ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി സെറ്റിങ്‌സ് തുറന്ന് യുവര്‍ ആക്ടിവിറ്റി തിരഞ്ഞെടുക്കുക. ഇതില്‍ How to use instagram എന്ന സെക്ഷനില്‍ Watch History എന്ന ഓപ്ഷന്‍ കാണാന്‍ കഴിയും. ഇവിടെ നിന്ന് നിങ്ങള്‍ക്ക് കണ്ട റീല്‍സ് വീണ്ടും കാണാന്‍ സഹായിക്കും.

ഏറ്റവും പുതിയത് മുതല്‍ പഴയത് വരെയുള്ളത് അടിസ്ഥാനമാക്കിയാണ് റീലുകള്‍ ക്രമീകരിക്കുക. ഇപ്പോള്‍ 30 ദിവസത്തെ ഇന്‍സ്റ്റാഗ്രാം റീലുകള്‍ മാത്രമേ വാച്ച് ഹിസ്റ്ററിയില്‍ കാണാന്‍ കഴിയൂ. ശ്രദ്ധേയമായി, ഇന്‍സ്റ്റാഗ്രാമിന്റെ എതിരാളികളായ യൂട്യൂബിനും ടിക് ടോക്കിനും നേരത്തെ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു.

administrator

Related Articles