റീലുകള്‍ ചെയ്യാൻ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

റീലുകള്‍ ചെയ്യാൻ പുതിയ ഫീച്ചറുമായി ഇന്‍സ്റ്റാഗ്രാം

റീലുകള്‍ ചെയ്യുന്നവര്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കാനൊരുങ്ങി ഇന്‍സ്റ്റാഗ്രാം. റീല്‍സുകള്‍ക്കായി പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് എന്ന പുതിയ സംവിധാനമാണ് വരുന്നത്. മറ്റ് ആപ്പുകള്‍ മൊബൈലില്‍ ബ്രൗസ് ചെയ്യുമ്പോള്‍ ഇന്‍സ്റ്റ റീലുകള്‍ പോക്അപ് വിന്‍ഡോയായി പ്രത്യക്ഷപ്പെടുന്ന ഫീച്ചറാണ് ഇത്. മറ്റ് ആപ്പുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കേ തന്നെ ചെറിയ ഫ്‌ളോട്ടിങ് വിന്‍ഡോയില്‍ ഇനി ഉപയോക്താക്കള്‍ക്ക് റീല്‍സ് കാണുന്നതിനായി സാധിക്കുന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ഇന്‍സ്റ്റഗ്രാം സെറ്റിങ്‌സില്‍ കയറി പിഐപി മോഡ് ഉപയോക്താക്കള്‍ക്ക് തന്നെ സെറ്റ് ചെയ്യാനായി സാധിക്കും.

ഇത് ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കള്‍ക്ക് മള്‍ട്ടി ടാക്‌സിംഗ് ഉറപ്പുവരുത്തും. ഈ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് ഫീച്ചര്‍ ചില ഉപഭോക്താക്കള്‍ക്കെങ്കിലും പരീക്ഷണത്തിനായി ലഭിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വരും മാസങ്ങളില്‍ ഈ ഫീച്ചര്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തും.

administrator

Related Articles