മാധ്യമങ്ങൾക്കെതിരായ അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച്- ഐ.എന്‍.എസ്

മാധ്യമങ്ങൾക്കെതിരായ അക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച്- ഐ.എന്‍.എസ്

മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും നേരെയുള്ള അക്രമ സംഭവങ്ങളില്‍ ആശങ്ക പ്രകടി പ്പിച്ച് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐ.എന്‍.എസ്). ഇത്തരം സംഭവങ്ങള്‍ തടയാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടു. ആന്ധ്രപ്രദേശില്‍നിന്നുള്ള പ്രസിദ്ധീകരണമായ ‘സാക്ഷി’യിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തെറ്റായ പരാതികള്‍ നല്‍കുകയും അന്യായമായി കേസുകളെടുക്കുകയും ചെയ്ത സംഭവം ഐ.എന്‍.എസ് ചൂണ്ടിക്കാട്ടി. മാധ്യമസ്ഥാപനത്തിലും എഡിറ്ററുടെ വസതിയിലും ഉള്‍പ്പെടെ പരിശോധനകള്‍ നടത്തുന്നത് പത്രപ്രവര്‍ത്തകരെ നിശ്ശബ്ദരാക്കാന്‍ ലക്ഷ്യമിട്ടാണ്.

ഇത്തരം നടപടികളെ ഐ.എന്‍.എസ് അപലപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി തൊഴില്‍ ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. മാധ്യമങ്ങള്‍ എതിരാളികളല്ലെന്നും ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നവരാണന്നും ഭരണനേതൃത്വം മനസ്സിലാക്കണം. ഭീഷണികളും അക്രമങ്ങളും നേരിടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കുമൊപ്പം നിലകൊള്ളുമെന്നും ഐ.എന്‍.എസ് വ്യക്തമാക്കി.

administrator

Related Articles