ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ലീഗ് ഡിഡി സ്പോര്‍ട്സ് തത്സമയം സംപ്രേഷണം ചെയ്യും

ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ലീഗ് ഡിഡി സ്പോര്‍ട്സ് തത്സമയം സംപ്രേഷണം ചെയ്യും

ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകള്‍ക്കിടയില്‍ ആരോഗ്യം, ക്ഷേമം, ഫിറ്റ്നസ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ഇന്ത്യയിലെ മുന്‍നിര സ്പോര്‍ട്സ് ലീഗായ ഇന്ത്യന്‍ ഹെല്‍ത്ത്കെയര്‍ ലീഗ് (ഐഎച്ച്എല്‍), രാജ്യത്തെ ഏറ്റവും വലുതും വ്യാപകമായി ആക്സസ് ചെയ്യാവുന്നതുമായ സ്പോര്‍ട്സ് പ്രക്ഷേപകരില്‍ ഒന്നായ ഡിഡി സ്പോര്‍ട്സുമായി ഔദ്യോഗിക പ്രക്ഷേപണ പങ്കാളിത്തം പ്രഖ്യാപിച്ചു.

ഈ സഹകരണത്തിലൂടെ 2025 ഡിസംബര്‍ 14 മുതല്‍ 21 വരെ ഇന്ത്യയിലുടനീളം ഐഎച്ച്എല്‍ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വീടുകളില്‍ ആരോഗ്യ സംരക്ഷണത്തിന്റെയും കായികക്ഷമതയുടെയും പ്രാധാന്യം മനസ്സിലാക്കുന്നതിന് കാരണമാകും.

ഇക്കുറി കാന്‍സര്‍ അവബോധനത്തിലാണ് ലീഗ് ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നേരത്തെയുള്ള കണ്ടെത്തലിന്റെ പ്രാധാന്യം, പ്രതിരോധ ജീവിതശൈലി തിരഞ്ഞെടുപ്പുകള്‍, കമ്മ്യൂണിറ്റി പിന്തുണ എന്നിവ എടുത്തുകാണിക്കുന്നു. കായികക്ഷമതയോടും ഫിറ്റ്നസിനോടുമുള്ള അഭിനിവേശത്തോടെ തങ്ങളുടെ മെഡിക്കല്‍ കരിയറുകളെ സന്തുലിതമാക്കുന്ന ഡോക്ടര്‍മാരുടെ പ്രചോദനാത്മകമായ കഥകള്‍ ഈ സംരംഭം വര്‍ദ്ധിപ്പിക്കും.

ഡിഡി സ്പോര്‍ട്സുമായുള്ള ഈ സഹകരണം ഇന്ത്യന്‍ ഹെല്‍ത്ത്കെയര്‍ ലീഗിന് ഏറെ പ്രാധാന്യമുള്ളതാണ്. ആരോഗ്യ സംരക്ഷണ വിദഗ്ധരെ ആഘോഷിക്കുക, ഫിറ്റ്നസ് സംസ്‌കാരത്തിന് പ്രചോദനം നല്‍കുക, കാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്‍ അര്‍ത്ഥവത്തായ അവബോധം പ്രചരിപ്പിക്കുക എന്നിവയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഡിഡി സ്പോര്‍ട്സിനെ ഞങ്ങളുടെ പ്രക്ഷേപണ പങ്കാളിയാക്കുന്നതോടെ വിനോദവും പ്രചോദനവും ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരിലേക്ക് എത്തിച്ചേരാനാകുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയുടണ്ടെന്നും പങ്കാളിത്തത്തെക്കുറിച്ച് സംസാരിച്ച വൈറ്റ്കോട്ട് സ്പോര്‍ട്സ് സിഎംഡി ഡോ. രാഹുല്‍ മംഗള്‍ പറഞ്ഞു.

administrator

Related Articles