ഗ്ലോബല്‍ എഐ വൈബ്രന്‍സി റിപ്പോര്‍ട്ടില്‍ ഇന്ത്യ മൂന്നാമത്

ഗ്ലോബല്‍ എഐ വൈബ്രന്‍സി റിപ്പോര്‍ട്ടില്‍ ഇന്ത്യ മൂന്നാമത്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ആഗോള പുരോഗതി വിലയിരുത്തുന്ന സ്റ്റാന്‍ഫഡ് സര്‍വകലാശാലയുടെ 2025ലെ ഗ്ലോബല്‍ എഐ വൈബ്രന്‍സി റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം. പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയര്‍ന്നു. 2023ല്‍ ഇന്ത്യ ഈ റാങ്കിംഗില്‍ ഏഴാം സ്ഥാനത്തായിരുന്നു. ഇക്കുറി പുറത്തുവന്ന റിപ്പോര്‍ട്ടില്‍ നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തേക്ക് എത്തി. ഗവേഷണം, വികസനം, വൈദഗ്ധ്യം, അടിസ്ഥാന സൗകര്യം എന്നിവയുള്‍പ്പെടെ ഏഴ് സുപ്രധാന ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് 2024ല്‍ രാജ്യങ്ങള്‍ കൈവരിച്ച പുരോഗതി റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. യുഎസും ചൈനയും മാത്രമാണ് റാങ്കിംഗില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ബ്രിട്ടന്‍, ദക്ഷിണ കൊറിയ, സിംഗപ്പൂര്‍, ജപ്പാന്‍ തുടങ്ങിയ സാങ്കേതികമായി മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യയുടെ ഈ ചരിത്രനേട്ടം എന്നതും ശ്രദ്ധയമാണ്.

administrator

Related Articles