ആപ്പിൾ നിർമാണത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ

ആപ്പിൾ നിർമാണത്തിൽ ചൈനയെ പിന്തള്ളി ഇന്ത്യ

ആപ്പിളിന്റെ ആഗോള നിർമ്മാണ ഭൂപടത്തിൽ ചൈനയെ മറികടന്ന് ഇന്ത്യ കുതിക്കുന്നു. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഐഫോൺ നിർമ്മാണത്തിൽ 53 ശതമാനത്തിന്റെ വൻ വർദ്ധനവ് രേഖപ്പെടുത്തി. ഇതോടെ ലോകത്തെ നാലിലൊന്ന് ഐഫോണുകളും (25%) ഇപ്പോൾ ഇന്ത്യയിൽ നിന്നാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

2024-ൽ 3.6 കോടി ഐഫോണുകൾ അസംബിൾ ചെയ്തിരുന്ന ഇന്ത്യ, 2025-ൽ അത് 5.5 കോടിയായി ഉയർത്തി. ആഗോളതലത്തിൽ പ്രതിവർഷം നിർമ്മിക്കുന്ന 22-23 കോടി ഐഫോണുകളിൽ വലിയൊരു പങ്ക് ഇപ്പോൾ ഇന്ത്യയുടെ കൈകളിലാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര തർക്കങ്ങളും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ അധിക നികുതിയുമാണ് ഉൽപാദനം ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിളിനെ പ്രേരിപ്പിച്ചത്.

കേന്ദ്ര സർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (PLI) പദ്ധതിയുടെ കരുത്തിലാണ് ഈ നേട്ടം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഐഫോൺ 17 സീരീസിലെ എല്ലാ മോഡലുകളും (ഹൈ-എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സ് ഉൾപ്പെടെ) ആദ്യമായി ഇന്ത്യയിൽ തന്നെ അസംബിൾ ചെയ്യുന്നുണ്ട്. ഫോക്സോൺ, ടാറ്റ ഇലക്‌ട്രോണിക്‌സ്, പെഗാട്രൺ എന്നിവരാണ് ആപ്പിളിന്റെ പ്രധാന നിർമ്മാണ പങ്കാളികൾ.

administrator

Related Articles