ചാറ്റ് ജിപിടിയില്‍ ഇമേജ് ജനറേഷന്‍ ഇനി എളുപ്പം

ചാറ്റ് ജിപിടിയില്‍ ഇമേജ് ജനറേഷന്‍ ഇനി എളുപ്പം

ഉപയോഗ സൗകര്യത്തിന് കൂടുതല്‍ പ്രധാന്യം നല്‍കി ചാറ്റ് ജിപിടിയുടെ ഇമേജ് ജനറേഷന്‍ അപ്‌ഡേഷന്‍. ജിപിടി ഇമേജ് 1.5ലാണിത്. എല്ലാറ്റിനും ഒരു ചാറ്റ് വിന്‍ഡോ എന്നതില്‍ നിന്ന് ഇമേജുകള്‍ക്കായി പ്രത്യക വിന്‍ഡോ ആണ് മാറ്റത്തില്‍ പ്ര ധാനം. ദൈര്‍ഘ്യമേറിയ പ്രോംപ്റ്റുകള്‍ എഴുതാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും വേഗത്തില്‍ ഫലം വേണ്ടവര്‍ക്കും ഇത് സൗ കര്യപ്രദമാണ്.

പ്രോംപ്റ്റില്‍ പ്രത്യേകം ആ വശ്യപ്പെട്ടിട്ടില്ലെങ്കില്‍ ലൈറ്റിംഗ്, ലേ ഔട്ട് മുഖഭാവങ്ങള്‍ എന്നിവ വെറുതെ മാറ്റിമറിക്കില്ല. ചിത്രത്തിനുള്ളിലെ എഴുത്തു കളടക്കമുള്ളവ ഇനി കൂടുതല്‍ വ്യക്തമാകുമെന്നും ഓപണ്‍ എഐ പറയുന്നു. ഇമേജ് ജന റേഷന്‍ സമയവും കുറച്ചിട്ടുണ്ട്. ചാറ്റ് ജിപിടി മൊബൈലിലും വെബിലും സൈഡ് ബാറിലാണ് ഇമേജ് ടാബ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

administrator

Related Articles