ഐ.എഫ്.എഫ്.കെ: സിനിമകള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

ഐ.എഫ്.എഫ്.കെ: സിനിമകള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ) ക്കുള്ള സിനിമകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി നീട്ടി.

ഈ വര്‍ഷത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി ഈമാസം 17 വരെ ചിത്രങ്ങള്‍ സമര്‍പ്പിക്കാം. 2025 ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. 2024 സെപ്റ്റംബര്‍ 1 മുതല്‍ 2025 ഓഗസ്റ്റ് 31 വരെ പൂര്‍ത്തിയാക്കിയ സിനിമകള്‍ക്കാണ് ചലച്ചിത്ര മേളയില്‍ എന്‍ട്രി ലഭിക്കുക. സിനിമകള്‍ സമര്‍പ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കായി വിശദമായ നിയമാവലിക്കും എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുമായി കൂടുതല്‍ വിവരങ്ങള്‍ www.iffk.in സന്ദര്‍ശിക്കാം.

administrator

Related Articles