ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ്: ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്ത്

ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ്: ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്ത്

ബോളിവുഡ് മേഖലയിലെ അതിസമ്പന്നരുടെ പട്ടിക ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പുറത്തുവിട്ടു. ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ ആണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഈ നേട്ടത്തോടെ, 10,000 കോടി രൂപ ആസ്തി മറികടക്കുന്ന ബോളിവുഡിലെ ആദ്യ താരമായി ഷാരൂഖ് ഖാന്‍ ചരിത്രമെഴുതി. M3M ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റിന്റെ 2025-ലെ കണക്കുകള്‍ പ്രകാരം ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ആകെ ആസ്തി 12,490 കോടി രൂപയാണ്. ഷാരൂഖ് ഖാന്റെ സമ്പത്തിന്റെ പ്രധാന ഉറവിടം 2002-ല്‍ സ്ഥാപിച്ച റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്സ് ആണ്. ഇതിനുപുറമെ താരം ഉടമയായ ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഓഹരികളും അദ്ദേഹത്തിന്റെ ആസ്തിയില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ഈ നേട്ടത്തോടെ ഷാരൂഖ് ഖാന്‍, ലോകപ്രശസ്ത ഗായിക റിഹാന, ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സ് എന്നിവര്‍ക്കൊപ്പമാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചത്. കൂടാതെ, 1.3 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഹോളിവുഡ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റിനെ മറികടക്കാനും കിംഗ് ഖാന് സാധിച്ചു.

ഷാരൂഖ് ഖാന്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍, ബോളിവുഡ് ചലച്ചിത്ര താരങ്ങളില്‍ ജൂഹി ചൗളയും കുടുംബവുമാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. 7,790 കോടി രൂപയാണ് ജൂഹി ചൗളയുടെ ആസ്തി. ഷാരൂഖ് ഖാനൊപ്പം ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹഉടമസ്ഥതയിലുള്ള നൈറ്റ് റൈഡേഴ്സ് സ്പോര്‍ട്സിലെ ഓഹരികളില്‍ നിന്നാണ് ജൂഹി ചൗള ഈ സമ്പത്തിന്റെ ഭൂരിഭാഗവും നേടിയത്.

പട്ടികയില്‍ 2,160 കോടി രൂപ ആസ്തിയോടെ ഹൃത്വിക് റോഷന്‍ മൂന്നാം സ്ഥാനത്തെത്തി. ഹൃത്വിക്കിന്റെ ഫിറ്റ്‌നെസ്, ലൈഫ്‌സ്‌റ്റൈല്‍ ബ്രാന്‍ഡായ HRX ആണ് അദ്ദേഹത്തിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടം. ബോളിവുഡ് നിര്‍മാതാവായ കരണ്‍ ജോഹര്‍ ആണ് നാലാം സ്ഥാനത്ത്. 1,880 കോടി രൂപയാണ് കരണിന്റെ ആസ്തി. ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്‍ കുടുംബം 1,630 കോടി രൂപ ആസ്തിയോടെ ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തും ഇടം നേടിയിട്ടുണ്ട്.

administrator

Related Articles