മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രമാണ് ‘ഹൃദയപൂര്‍വ്വം’. സത്യന്‍ അന്തിക്കാടാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഹൃദയപൂര്‍വ്വം ബോക്‌സ് ഓഫീസില്‍ വന്‍ കളക്ഷനുമായി മുന്നേറുകയാണ്. റിലീസായി രണ്ട് ദിവസം പിന്നിടുമ്പോള്‍ 5.95 കോടി രൂപയാണ് നേടിയിരിക്കുന്നത്.
അതേസമയം ആഗോളതലത്തില്‍ കളക്ഷന്‍ 15 കോടിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് കാണുന്നത്. ഓണം അവധി തുടങ്ങുന്നതിന് മുമ്പേ ഇത്രയും കളക്ഷന്‍ നേടിയെങ്കില്‍ ഇനിയും ഈ കുതിപ്പ് തുടരുമെന്നാണ് ആരാധകര്‍ പറയുന്നത്.
ആദ്യ ദിനം കേരളത്തില്‍ നിന്ന് മാത്രം 3.70 കോടിയോളം രൂപയാണ് ചിത്രം നേടിയതെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തില്‍ മോഹന്‍ലാല്‍- സംഗീത് പ്രതാപ് കോമ്പോ മികച്ചതാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. സംഗീതിന്റെ പ്രകടനത്തിന് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. തമാശകള്‍ എല്ലാം വര്‍ക്ക് ആയെന്നും ഒരു പക്കാ ഫീല്‍ ഗുഡ് സിനിമയാണ് ഹൃദയപൂര്‍വ്വം എന്നുമാണ് അഭിപ്രായങ്ങള്‍.