‘ഹൃദയപൂര്‍വ്വം’ എന്ന മോഹന്‍ലാല്‍ ചിത്രം തിയേറ്ററിലെ പോലെ ഒടിടി പ്ലാറ്റ്ഫോമിലും പ്രേക്ഷക പ്രീതി നേടുകയാണ്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച ചിത്രം എന്നതായിരുന്നു ഹൃദയപൂര്‍വ്വത്തിന്റെ പ്രത്യേകത. കഴിഞ്ഞ ദിവസം ചിത്രം തിയറ്റര്‍ റണ്‍ അവസാനിപ്പിച്ച് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു. ജിയോ ഹോട്സ്റ്റാറിനായിരുന്നു സ്ട്രീമിംഗ് അവകാശം. ഒടിടിയില്‍ എത്തിയതിന് പിന്നാലെ മികച്ച പ്രതികരണമാണ് ഹൃദയപൂര്‍വ്വത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിലെ സംഗീത് പ്രതാപും മോഹന്‍ലാലും തമ്മിലുള്ള കോമ്പോ രസകരവും മികച്ചതുമായിരുന്നെന്നും പ്രേക്ഷകര്‍ പറയുന്നുണ്ട്. ഈ കോമ്പോയില്‍ ഇനിയും സിനിമകള്‍ വരണമെന്നും പ്രേക്ഷകര്‍ ആവശ്യപ്പെടുന്നു. അതേസമയം, 100 കോടി ക്ലബ്ബിലും ഹൃദയപൂര്‍വ്വം ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ആഗോള തിയറ്റര്‍ കളക്ഷനും ബിസിനസും കൂടിച്ചേര്‍ന്ന തുകയാണിത്. സംഗീത് പ്രതാപ്, ലാലു അലക്സ്, സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ എത്തിയിട്ടുണ്ട്.

