കൂട്ടുകാരനെ എങ്ങനെ കൊല്ലാം; ചാറ്റ് ജിപിടിയോട് ചോദ്യവുമായി 13കാരന്‍

കൂട്ടുകാരനെ എങ്ങനെ കൊല്ലാം; ചാറ്റ് ജിപിടിയോട് ചോദ്യവുമായി 13കാരന്‍

ചാറ്റ്ജിപിടിയോട് ക്ലാസിനിടെ കൂട്ടുകാരനെ എങ്ങനെ കൊലപ്പെടുത്താമെന്ന ചോദ്യവുമായി പതിമൂന്നുകാരന്‍. സ്‌കൂളിലെ കംപ്യൂട്ടറിലാണ് ചാറ്റ്ജിപിടിയോട് ഞെട്ടിക്കുംവിധത്തിലുള്ള ചോദ്യം ചോദിച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ എഐ സംവിധാനം സ്‌കൂള്‍ ക്യാമ്പസിലെ പോലീസ് ഉദ്യോഗസ്ഥന് മുന്നറിയിപ്പ് നല്‍കി. ഡെലാന്‍ഡിലെ സൗത്ത് വെസ്റ്റേണ്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ നിരീക്ഷണത്തിനായി ഒരുക്കിയ ഗാഗിള്‍ എന്ന എഐ സംവിധാനം ആണ് സ്‌കൂള്‍ ക്യാമ്പസിലെ പോലീസ് ഉദ്യോഗസ്ഥന് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ എന്താണ് ചാറ്റ്ജിപിടിയില്‍ അന്വേഷിക്കുന്നതെന്ന് കണ്ടെത്തുന്നതിനായാണ് ഗാഗിള്‍ എന്ന സംവിധാനം സ്‌കൂളുകളില്‍ ഉപയോഗിക്കുന്നത്. ശേഷം ഇത് അധികാരികളെ തത്സമയം വിവരം അറിയിക്കുകയും ചെയ്യുന്നു. മുന്നറിയിപ്പ് ലഭിച്ചതും ഓടിയെത്തിയ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തു. എന്നാല്‍ തമാശക്കായി താന്‍ ചെയ്തതാണെന്നാണ് കുട്ടി ചോദ്യം ചെയ്യലിനിടെ നല്‍കിയ മൊഴി. സ്‌കൂള്‍ അധികൃതരും പോലീസ് ഉദ്യോഗസ്ഥരും സംഭവത്തെ വെറുതെവിടാന്‍ ഉദ്ദേശിച്ചില്ല. വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്യുകയും ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ വിലങ്ങണിയിച്ച് പോലീസ് വാഹനത്തില്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

administrator

Related Articles