വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതെങ്ങനെ? അറിയാം…

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതെങ്ങനെ? അറിയാം…

ദിനംപ്രതിയെന്നോണം വാട്‌സ്ആപ്പ് വഴിയുളള തട്ടിപ്പുകള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. എന്‍ഡ്-ടു എന്‍ഡ് എന്‍ക്രിപ്ഷനും മറ്റ് സുരക്ഷാ സവിശേഷതകളും ഉണ്ടായിരുന്നിട്ടും വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നുണ്ട്. അതിന്റെ കാരണങ്ങള്‍ പലതാണ്. ആ കാരണങ്ങളെക്കുറിച്ചറിയാം.

സിം സ്വാപ്പിംഗ് അല്ലെങ്കില്‍ പോര്‍ട്ട് – ഔട്ട് തട്ടിപ്പ്

ലോകമെമ്പാടും നടന്നുവരുന്ന സാധാരണമായ തട്ടിപ്പ് രീതികളില്‍ ഒന്നാണ് സിം സ്വാപ്പിംഗ്. ടെലികോം ജീവനക്കാരായി ആള്‍മാറാട്ടം നടത്തുക, വ്യാജരേഖകള്‍ ഉപയോഗിച്ച് ഇരകളാക്കേണ്ടവരുടെ ഫോണ്‍നമ്പര്‍ പുതിയൊരു സിം നമ്പറിലേക്ക് മാറ്റുക എന്നിവയൊക്കെയാണ് ഇതിലൂടെ ചെയ്യുന്നത്. ഇങ്ങനെ ഫോണ്‍നമ്പര്‍ മാറ്റുന്നതിലൂടെ അവര്‍ക്ക് നിങ്ങളുടെ ഫോണ്‍നമ്പറിന്മേല്‍ നിയന്ത്രണം ലഭിക്കുകയും എല്ലാ മെസേജുകളും വോയിസ് വേരിഫിക്കേഷന്‍ കോഡുകളും തട്ടിപ്പുകാര്‍ക്ക് ലഭിക്കുകയും ചെയ്യും.

വാട്‌സ്ആപ്പ് വേരിഫിക്കേഷന്‍ കോഡ് ഹാക്ക് ചെയ്യുക

ഫോണിലേക്ക് വരുന്ന എസ് എം എസ് വേരിഫിക്കേഷന്‍ കോഡുകള്‍ ഉപയോക്താക്കളെ കബളിപ്പിച്ച് തട്ടിയെടുക്കാന്‍ തട്ടിപ്പുകാര്‍ ശ്രമിക്കുന്നു. അത്യാവശ്യമുള്ള കാര്യങ്ങളാണെന്നോ, അല്ലെങ്കില്‍ വൈകാരികമായ അഭ്യര്‍ഥനകള്‍ നടത്തിയോ നിങ്ങളുടെ സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവരെ സ്വാധീനിച്ച് വേരിഫിക്കേഷന്‍ കോഡുകള്‍ തട്ടിയെടുക്കുകയോ ബാങ്ക് ജീവനക്കാരായി ചമഞ്ഞ് വിവരങ്ങള്‍ തട്ടിയെടുക്കുകയോ ചെയ്യും.

ക്യുആര്‍ കോഡ് ഫിഷിംഗ്

ഹാക്കര്‍മാര്‍ വ്യാജ ക്യൂആര്‍ ലിങ്കുകള്‍ ഉപയോഗിച്ച് ദോഷകരമായ വെബ്‌സൈറ്റുകളിലേക്ക് ആളുകളെ നയിക്കും. നിങ്ങള്‍ ലിങ്കുകളില്‍ കയറി സ്‌കാന്‍ ചെയ്താല്‍ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ വാട്‌സ്ആപ്പ് വെബ് സെഷന്‍ ആക്‌സസ് ചെയ്യാന്‍ കഴിയും.

ഫോണിലെ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പ്

നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ആപ്പുകള്‍, അല്ലെങ്കില്‍ നൂതനമായ സ്‌പൈവെയറുകള്‍ എന്നിവയ്ക്ക് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍, കോഡുകള്‍ എന്നിവ മോഷ്ടിക്കാനോ മൊബൈല്‍ ഫോണ്‍ ദൂരെനിന്ന് പോലും നിയന്ത്രിക്കാനോ കഴിയും.

administrator

Related Articles