നിവലില്‍ ഒരാള്‍ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്യപ്പെട്ടോ എന്ന കാര്യത്തില്‍ വാട്‌സ്ആപ്പ് നേരിട്ടൊരു മുന്നറിയിപ്പും നല്‍കുന്നില്ല. അതിനാല്‍ തന്നെ അക്കാര്യം മനസിലാക്കാനും ബുദ്ധിമുട്ടാണ്. എന്നിരുന്നാലും ചില കാര്യങ്ങള്‍ സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ ഇക്കാര്യം നമുക്ക് മനസിലാക്കാന്‍ സാധിക്കും. അത്തരം ചില കാര്യങ്ങള്‍ നമുക്ക് പരിശോധിക്കാം.
വാട്‌സ് ആപ്പ് കോളുകള്‍ കണക്ടാകുന്നില്ല
ഒരാളെ വാട്‌സ് ആപ്പ് കോള്‍ വിളിക്കുമ്പോള്‍ കോള്‍ റിങ്ങ് ചെയ്യുന്നില്ല, പകരം കോളിംഗ് എന്ന് മാത്രം കാണിക്കുന്നുണ്ടെങ്കിലും അത് ബ്ലോക്ക് ചെയ്തതിനുളള സൂചനയാണ്. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലെങ്കിലും വാട്‌സ് ആപ്പ് കോള്‍ വിളിച്ചാല്‍ കോളിംഗ് എന്ന് മാത്രം കാണിക്കും എന്നുള്ളതാണ്.
അയക്കുന്ന മെസേജുകള്‍ക്ക് ഒരു ടിക്ക് മാത്രം കാണിക്കുക
ആര്‍ക്കെങ്കിലും അയക്കുന്ന മെസേജുകള്‍ക്ക് ഒരു ടിക്ക് മാത്രം കാണിക്കുന്നുണ്ടെങ്കില്‍ അത് ബ്ലോക്ക് ചെയ്തു എന്നതിന് വ്യക്തമായ സൂചനയാണ്. നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ രണ്ടാമത്തെ ടിക്ക് ഒരിക്കലും കാണില്ല.
ലാസ്റ്റ് സീന്‍ അല്ലെങ്കില്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണിക്കില്ല
ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അവരുടെ പ്രൊഫൈലില്‍ ലാസ്റ്റ് സീന്‍ അല്ലൈങ്കില്‍ ഓണ്‍ലൈന്‍ സ്റ്റാറ്റസ് കാണാന്‍ സാധിക്കില്ല. നിങ്ങള്‍ എത്ര തവണ പരിശോധിച്ചാലും അക്കാര്യം കാണുന്നില്ല എങ്കില്‍ അതൊരു സൂചനയാണ്. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കാനുള്ളത് ഇപ്പോള്‍ വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലാസ്റ്റ് സീന്‍ എന്ന ഓപ്ഷന്‍ സ്വകാര്യതാ ക്രമീകരണങ്ങളില്‍ മറയ്ക്കാന്‍ സാധിക്കും. അതുകൊണ്ട് ഇതൊരു പ്രാഥമിക സൂചനയായി കണ്ടാല്‍ മതി.
അപ്രത്യക്ഷമായതോ മാറ്റമില്ലാത്തതോ ആയ പ്രൊഫൈല്‍ ഫോട്ടോ
നിങ്ങളെ ആരെങ്കിലും ബ്ലാക്ക് ചെയ്താല്‍ അവരുടെ പ്രൊഫൈല്‍ ചിത്രത്തിന് പകരം അവിടെ ഒന്നുംതന്നെ കാണാന്‍ സാധിക്കില്ല. ഒരാളുടെ DP അല്ലെങ്കില്‍ ഡിസ്‌പ്ലേ ഫോട്ടോ പെട്ടെന്ന് അപ്രത്യക്ഷമായാല്‍ അത് മറ്റൊരു സൂചനയാണ്.

