ഗൂഗിൾ പിക്സൽ 11 ഫീച്ചറുകൾ പുറത്ത്

ഗൂഗിൾ പിക്സൽ 11 ഫീച്ചറുകൾ പുറത്ത്

പിക്സൽ ഫോണുകളുടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ഗൂഗിൾ പിക്സൽ 11 ഫോൺ പ്രത്യേകതകളും സവിശേഷതകളും പുറത്ത്. ഈ വർഷം പുറത്തിറങ്ങുമെന്ന പ്രതീക്ഷിക്കുന്ന പിക്സൽ 11 മോഡൽ, പ്രോ, പ്രോ എക്സ്.എൽ, പ്രോ ഫോൾഡ് എന്നിങ്ങനെ വ്യത്യസ്ത വേരിയന്‍റുകളിൽ ലഭ്യമാണ്.

ഈ വർഷം ഓഗസ്റ്റിൽ ഗൂഗിൾ പിക്സൽ 11 പുറത്തിറക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന അനൌദ്യോഗിക വിവരം. 6.3 ഇഞ്ച് എൽടിപിഒ എഎംഒഎൽഇഡി ഡിസ്പ്ലേ, ഗൂഗിൾ ടെൻസർ ജി6 പ്രോസസർ, എട്ട് ജിബി റആം, 26 ജിബി ഇന്‍റേണൽ സ്റ്റോറേജ്, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഈ മോഡലിന്‍റെ അടിസ്ഥാന സവിശേഷതകൾ.

ട്രിപ്പിൾ റിയർ ക്യാമറയാണ് പിക്സൽ 11 മോഡലിനുള്ളത്. ഒപ്റ്റിമൽ ഇമേജ് സ്റ്റെബിലൈസേഷൻ ഫീച്ചറോട് കൂടിയ 48 എംപി പ്രൈമറി ക്യാമറ, 48 എം.പി ടെലിഫോട്ടോ ലെൻസ് എന്നിവ അടങ്ങിയതാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം.

ഓഗസ്റ്റ് 18നും 25നും ഇടയിൽ പുറത്തിറക്കുമെന്ന പ്രതീക്ഷിക്കുന്ന ഈ മോഡലിന് 84999 രൂപ മുതൽ ആയിരിക്കും ഇന്ത്യൻ വിപണിയിലെ വില.

administrator

Related Articles