ഗൂഗിള്‍ പിക്സല്‍ 10 പ്രോ ഫോള്‍ഡ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

ഗൂഗിള്‍ പിക്സല്‍ 10 പ്രോ ഫോള്‍ഡ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു

ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോള്‍ഡബിള്‍ ഫ്‌ലാഗ്ഷിപ്പ് മോഡലായ ഗൂഗിളിന്റെ പിക്സല്‍ 10 പ്രോ ഫോള്‍ഡ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. വിപണിയിലെ മറ്റ് പ്രമുഖ ഫോള്‍ഡബിള്‍ മോഡലുകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് പിക്സല്‍ 10 പ്രോ ഫോള്‍ഡ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. മികച്ച ക്യാമറ സംവിധാനം, ഏറ്റവും പുതിയ ‘ടെന്‍സര്‍’ ചിപ്പ്, കൂടാതെ ആകര്‍ഷകമായ ഓഫറുകളും ഇതിനെ ശ്രദ്ധേയമാക്കുന്നു. ഇതോടൊപ്പം, പിക്സല്‍ ബഡ്സ് 2എയും കമ്പനി വില്‍പ്പനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഓഗസ്റ്റില്‍ നടന്ന ‘മെയ്ഡ് ബൈ ഗൂഗിള്‍’ ഇവന്റിലാണ് കമ്പനി പിക്സല്‍ 10 സീരീസ് പുറത്തിറക്കിയത്.

ഗൂഗിള്‍ പിക്സല്‍ 10, പിക്സല്‍ 10 പ്രോ, പിക്സല്‍ 10 പ്രോ എക്സ്എല്‍ എന്നിവ പുറത്തിറക്കിയതിന് ശേഷമാണ് ഈ സ്മാര്‍ട്ട്ഫോണ്‍ സീരീസിന്റെ വില്‍പ്പന ഇന്ത്യയില്‍ ആരംഭിച്ചത്. ഈ മടക്കാവുന്ന സ്മാര്‍ട്ട്ഫോണിനൊപ്പം പിക്സല്‍ ബഡ്സ് 2എയും വില്‍പ്പനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് ഗൂഗിള്‍ വ്യക്താക്കിയിട്ടുണ്ട്. 256 ജിബി സ്റ്റോറേജുള്ള ഈ മടക്കാവുന്ന സ്മാര്‍ട്ട് ഫോണിന്റെ ഏക വേരിയന്റിന്റെ വില 1,72,999 രൂപയാണ്. ഗൂഗിള്‍ പിക്സല്‍ 10 പ്രോ ഫോള്‍ഡ് മൂണ്‍സ്റ്റോണ്‍ നിറത്തില്‍ ലഭ്യമാണ്. 12,999 രൂപയാണ് ഗൂഗിള്‍ പിക്സല്‍ ബഡ്സ് 2എയുടെ വില വരുന്നത്. ഇത് ഹാസല്‍, ഐറിസ് നിറങ്ങളില്‍ ലഭ്യമാണ്. ഗൂഗിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ലിപ്കാര്‍ട്ട്, തിരഞ്ഞെടുത്ത ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവ വഴി ഗൂഗിള്‍ പിക്സല്‍ 10 പ്രോ ഫോള്‍ഡ്, പിക്സല്‍ ബഡ്സ് 2എ എന്നിവ വാങ്ങാം.

administrator

Related Articles