വിവധ തരം ആവശ്യങ്ങള്‍ക്കായി ലോക ജനത ആശ്രയിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് ഗൂഗിള്‍. ആ ഗൂഗിള്‍ ഇപ്പോള്‍ തങ്ങളുടെ ‘വര്‍ക്ക് ഫ്രം എനിവെയര്‍’ പോളിസിയില്‍ മാറ്റം വരുത്തിയിരിക്കുന്ന എന്ന വാര്‍ത്തയാണിപ്പോള്‍ ടെക്ക് ലോകത്തെ വലിയ ചര്ച്ചകളിലൊന്ന്്. ഇനി മുതല്‍ ജീവനക്കാര്‍ ഒരു ദിവസം റിമോട്ടായി ജോലി ചെയ്താല്‍ അത് ഒരാഴ്ചയായി കണക്കാക്കപ്പെടും. നേരത്തെ ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ നാല് ആഴ്ച വരെ വര്‍ക്ക് ഫ്രം എനിവെയര്‍ പോളിസി ഉപയോഗപ്പെടുത്താന്‍ കഴിയുമായിരുന്നു. പുതിയ പോളിസി പ്രകാരം ഇനി മുതല്‍ വര്‍ഷത്തില്‍ നാല് തവണ മാത്രമേ ഈ പോളിസി ഉപയോഗപ്പെടുത്താന്‍ കഴിയുയുള്ളൂ. ഈ നയം മറ്റൊരു നഗരം, സംസ്ഥാനത്തില്‍ നിന്ന് ജോലി ചെയ്യാനായി രൂപകല്‍പ്പന ചെയതതാണെന്ന് പുതിയ പ്രസ്താവനയില്‍ പറയുന്നു.
കൊവിഡിന്റെ സമയത്താണ് ഗൂഗിള്‍ ആദ്യമായി ഈ നയം അവതരിപ്പിക്കുന്നത്. അതോടൊപ്പം ഹൈബ്രിഡ് ജോലി മാതൃകയും അവതരിപ്പിച്ചിരുന്നു. ജീവനക്കാര്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന വിധത്തിലാണ് ഈ പോളിസി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവില്‍ ഈ ഹൈബ്രിഡ് പോളിസിയില്‍ ഗൂഗിള്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ ഈ പുതിയ വര്‍ക്ക് ഫ്രം എനിവെയര്‍ പരിഷ്കരണം ജീവനക്കാരെ തിരികെ ജോലി സ്ഥലത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമാണെന്നാണ് ഗൂഗിള്‍ പറയുന്നത്. പുതിയ പോളിസി പ്രകാരം, വേറെ സംസ്ഥാനം അല്ലെങ്കില്‍ മറ്റൊരു വിദേശത്തുള്ള ഗൂഗിള്‍ ഓഫീസില്‍ നിന്നും വര്‍ക്ക് ഫ്രം എനിവെയര്‍ ജോലി ചെയ്യാന്‍ അനുവാദമില്ല. അതേസമയം ചില സ്റ്റാഫുകളെയും ഡാറ്റാ സെന്ററുകളില്‍ ജോലി ചെയ്യുന്നവരെയും ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

