ജിമെയില്‍ ഉപയോക്താക്കള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ലോകത്താകമാനമുള്ള ജിമെയില്‍ ഉപഭോക്താക്കളോട് പാസ്വേര്ഡുകള് ഉടന്‍ മാറ്റാനും ടൂ സ്റ്റെപ്പ് വെരിഫിക്കേഷന് ചെയ്യാനും അറിയിച്ചിരിക്കുകയാണ് ഗൂഗിള്‍. ഹാക്കര്‍മാരുടെ ആക്രമണം വര്‍ധിച്ചതാണ് ഇങ്ങനെയൊരു നിര്‍ദേശം നല്കാന് കാരണം. ‘ഷൈനിഹണ്ടേഴ്സ്’ എന്ന സംഘമാണ് ഇതിന് പിന്നില്‍ എന്നാണ് പറയപ്പെടുന്നത്. ഇ മെയില്‍ വഴിയാണ് ഇവര്‍ ഹാക്കിങ് നടത്തുന്നത്. ഇമെയിലിലൂടെ വരുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ ഡാറ്റ ചോര്‍ത്തപ്പെടും. ഇവയെല്ലാം പൊതുമധ്യത്തില്‍ ലഭിക്കുകയും ചെയ്യും. ഈ സംഘം ഇത്തരം വലിയ സൈബര്‍ അറ്റാക്കുകള്‍ ഇനിയും നടത്താന്‍ സാധ്യതയുണ്ടെന്നതിനാലാണ് ഗൂഗിള്‍ ഇപ്പോള്‍ ഇങ്ങനെയൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
ഓഗസ്റ്റ് ആദ്യവാരത്തില്‍ ഗൂഗിള്‍ ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ട ഇമെയില്‍ ഐഡികള്‍ക്ക് ടു സ്റ്റെപ്പ് വെരിഫിക്കേഷന് ഉടന്‍ ആഡ് ചെയ്യാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പാസ് വേര്‍ഡ് പുറമെയുള്ള ഒരു സുരക്ഷയാണ് ടു സ്റ്റെപ്പ് വെരിഫിക്കേഷന്. ഏതെങ്കിലും കാരണവശാല്‍ ഹാക്കര്‍മാര്‍ നമ്മുടെ പാസ്സ്വേര്‍ഡ് കണ്ടെത്തിയാലും അക്കൗണ്ട് ആക്സസ് ലഭിക്കാന്‍ ടു സ്റ്റെപ്പ് വെരിഫിക്കേഷന് വഴിയുള്ള സെക്യൂരിറ്റി കോഡ് വേണ്ടിവരും. ഇതുവഴി ഹാക്കിങ് ശ്രമങ്ങള്‍ നമുക്ക് കണ്ടെത്താന്‍ സാധിക്കും. ബാങ്ക്, ഷോപ്പിംഗ്, ഡിജിറ്റല്‍ സുരക്ഷ എന്നിവയുമായെല്ലാം ബന്ധപ്പെട്ടുകിടക്കുന്നതാണ് നമ്മുടെ ജിമെയില്‍ അക്കൗണ്ടുകള്‍. അതുകൊണ്ട് തന്നെ ഗൂഗിളിന്റെ ഈ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത് നമ്മെ കുഴിയില്‍ ചെന്ന് ചാടിക്കും.