ബാറ്ററി ചാർജ് ചോർച്ചയ്ക്ക് പരിഹാരവുമായി ഗൂഗിൾ

ബാറ്ററി ചാർജ് ചോർച്ചയ്ക്ക് പരിഹാരവുമായി ഗൂഗിൾ

സ്മാർട്ട്‌ഫോൺ ഉപഭോക്താക്കളുടെ ഏറ്റവും വലിയ പരാതികളിലൊന്നായ ബാറ്ററി ചാർജ് ചോർച്ചയ്ക്ക് പരിഹാരവുമായി ഗൂഗിൾ എത്തുന്നു. പ്ലേസ്റ്റോറിൽ നിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് തന്നെ അവ എത്രത്തോളം ബാറ്ററി ഉപയോഗിക്കുമെന്ന് ഇനി മുതൽ ഉപയോക്താക്കൾക്ക് അറിയാൻ സാധിക്കും. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി ഗൂഗിൾ അവതരിപ്പിക്കുന്ന ഈ പുതിയ ലേബലിംഗ് ഫീച്ചർ ഉടൻ തന്നെ ആഗോളതലത്തിൽ ലഭ്യമാകും.

ബാറ്ററി അമിതമായി ഉപയോഗിക്കുന്ന ആപ്പുകളെ പ്ലേസ്റ്റോർ ലിസ്റ്റിംഗിൽ പ്രത്യേകം അടയാളപ്പെടുത്താനാണ് ഗൂഗിളിന്റെ നീക്കം. ഒരു ആപ്പ് അനുവദനീയമായ പരിധിക്കപ്പുറം ബാറ്ററി ഉപയോഗിക്കുന്നുണ്ടെങ്കിൽ, “ഉയർന്ന ബാക്ഗ്രൗണ്ട് ആക്ടിവിറ്റി കാരണം ഈ ആപ്പ് പ്രതീക്ഷിച്ചതിലും കൂടുതൽ ബാറ്ററി ഉപയോഗിച്ചേക്കാം” എന്ന തരത്തിലുള്ള മുന്നറിയിപ്പ് ഉപയോക്താക്കൾക്ക് ലഭിക്കും. ഇത് വഴി അനാവശ്യമായി ബാറ്ററി ചാർജ് നഷ്ടപ്പെടുത്തുന്ന ആപ്പുകളെ തിരിച്ചറിയാനും അവ ഒഴിവാക്കാനും സാധിക്കും.

എങ്കിലും, ഡെലിവറി സ്റ്റാറ്റസ്, ടാക്സി ബുക്കിംഗ് തുടങ്ങിയ തത്സമയ വിവരങ്ങൾ നൽകാൻ സഹായിക്കുന്ന ‘ഡൈനാമിക് അലേർട്ടുകൾ’ ഉപയോഗിക്കുന്ന ആപ്പുകളെ തൽക്കാലം ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചാർജ് പെട്ടെന്ന് തീരുന്നത് തടയാൻ ആൻഡ്രോയിഡ് ആപ്പുകളിൽ ഗൂഗിൾ കൊണ്ടുവരുന്ന ഈ മാറ്റം വലിയൊരു ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

administrator

Related Articles