ഗൂഗിള്‍ അസിസ്റ്റന്റ് പടിയിറങ്ങുന്നു; പകരം ‘ജെമിനി’ എഐ എത്തും

ഗൂഗിള്‍ അസിസ്റ്റന്റ് പടിയിറങ്ങുന്നു; പകരം ‘ജെമിനി’ എഐ എത്തും

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളിലെ ഗൂഗിള്‍ അസിസ്റ്റന്റ് യുഗം അവസാനിക്കുന്നു. 2026ഓടെ ഗൂഗിള്‍ അസിസ്റ്റന്റിന് പകരം ഗൂഗിളിന്റെ അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ലാറ്റ്‌ഫോമായ ജെമിനി എഐ പ്ലാറ്റ്‌ഫോം എത്തുമെന്ന് ഗൂഗിള്‍ പ്രഖ്യാപിച്ചു. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ ടാബ്‌ലെറ്റുകളിലും ഐ.ഒ.എസ് ആപ്പിലും ഇനി മുതല്‍ ജമിനി എ ഐ സ്ഥാനം പിടിക്കും.

2016ലാണ് ഗൂഗിള്‍ അസിസ്റ്റന്റ് ആദ്യമായി അവതരിപ്പിച്ചത്. കൃത്യം പത്ത് വര്‍ഷം തികയുന്ന 2026ല്‍ അസിസ്റ്റന്റ് പടിയിറങ്ങുകയാണ് ജനറേറ്റീവ് എഐയെ മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുക എന്ന ഗൂഗിളിന്റെ വലിയ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. കൂടുതല്‍ അറിവുള്ളതും വേഗത്തില്‍ പ്രതികരിക്കുന്നതുമായ ഒരു പേഴ്‌സണല്‍ അസിസ്റ്റന്റിനെയാകും ജെമിനിയിലൂടെ ആളുകള്‍ക്ക് ലഭിക്കുക.

2025 അവസാനത്തോടെ മാറ്റം പൂര്‍ത്തിയാക്കാനായിരുന്നു ഗൂഗിള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഉപയോക്താക്കള്‍ക്ക് തടസ്സമില്ലാത്ത അനുഭവം ഉറപ്പാക്കുന്നതിനായി സമയപരിധി 2026ലേക്ക് നീട്ടുകയായിരുന്നു. പ്രധാനമായും രണ്ട് കാരണങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലുണ്ടായത്.

നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ജെമിനിക്കും കൃത്യമായി ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക,അവധിക്കാലത്ത് പ്ലാറ്റ്‌ഫോമില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുമെന്നതിനാലുമാണ് മാറ്റം സാവധാനത്തിലാക്കാന്‍ കമ്പനി തീരുമാനിച്ചത് . വിവിധ രാജ്യങ്ങളില്‍ ഘട്ടം ഘട്ടമായാകും ജെമിനിയുടെ പൂര്‍ണ്ണരൂപം അവതരിപ്പിക്കുക.

administrator

Related Articles