15 വയസ്സിൽ താഴെയുള്ളവർക്ക് വിലക്കുമായി ഫ്രാൻസ്

15 വയസ്സിൽ താഴെയുള്ളവർക്ക് വിലക്കുമായി ഫ്രാൻസ്

കൗമാരക്കാരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി വിപ്ലവകരമായ തീരുമാനവുമായി ഫ്രാൻസ്. 15 വയസ്സിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനുള്ള ബിൽ ഫ്രഞ്ച് പാർലമെന്റിന്റെ അധോസഭയായ നാഷണൽ അസംബ്ലി പാസാക്കി. വൻ ഭൂരിപക്ഷത്തോടെയാണ് (116-23) ബിൽ അംഗീകരിക്കപ്പെട്ടത്.

പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പൂർണ്ണ പിന്തുണയുള്ള ഈ നിയമം ഇതിനെ പ്രധാന നടപടി എന്ന് വിശേഷിപ്പിച്ചു. ഇതോടെ ഇൻസ്റ്റാഗ്രാം, ടിക് ടോക്ക്, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾക്ക് ഫ്രാൻസിലെ കുട്ടികൾക്കിടയിൽ കർശന നിയന്ത്രണം വരും. നമ്മുടെ കുട്ടികളുടെ മനസ്സ് വിൽപ്പനയ്ക്കുള്ളതല്ല എന്നാണ് ബിൽ പാസായതിന് പിന്നാലെ മാക്രോൺ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ലാഭം മാത്രം ലക്ഷ്യമിടുന്ന കമ്പനികളുടെ കൈകളിൽ കുട്ടികളുടെ വൈകാരിക ക്ഷേമം വിട്ടുകൊടുക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന സെപ്റ്റംബർ ഒന്നിന് പുതിയ അധ്യയന വർഷം ആരംഭിക്കുന്നതോടെ നിയമം നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

administrator

Related Articles