ചെറിയ ബജറ്റ് സിനിമകളെ കൈപിടിച്ച് ഉയര്‍ത്താന്‍ നിര്‍ണായക നീക്കവുമായി ഫിലിം ചേംബര്‍. ഇത്തരം സിനിമകള്‍ക്കും തിയേറ്ററുകളില്‍ പ്രൈം ടൈം ഷോ നല്‍കാനാണ് തീരുമാനം. വീക്കെന്റുകളില്‍ വൈകിട്ട് ആറ് മണിക്ക് ശേഷമുള്ള ഷോ നല്‍കാനാണ് തീരുമാനം. നിര്‍മാതാക്കളും തിയേറ്റര്‍ ഉടമകളുമായുള്ള ചര്‍ച്ചക്ക് ശേഷമാകും അന്തിമ തീരുമാനം.
കഴിഞ്ഞമാസം ഇറങ്ങിയ സിനിമകളില്‍ പത്തില്‍ താഴെ ചിത്രങ്ങള്‍ക്ക് മാത്രമാണ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടാനായത്. ബാക്കി സിനിമകള്‍ പരാജയമായിരുന്നു. ഈ ഘട്ടത്തിലാണ് ചെറിയ സിനിമകള്‍ക്ക് പ്രൈം ടൈം ഷോ നല്‍കാന്‍ ഫിലിം ചേംബറിന്റെ തീരുമാനം. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് ആറ് മണിക്ക് ശേഷം ഒരു ഷോ എങ്കിലും വീക്കെന്‍ഡില്‍ ഉറപ്പാക്കുകയാണ് ഇപ്പോള്‍ ഫിലിം ചേംബര്‍ ചെയ്യുന്നത്. ഇതിന്റെ അന്തിമതീരുമാനം ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കും ചേര്‍ന്നെടുക്കും.