എഫ് വണ്‍ ഒടിടിയിലേക്ക്

എഫ് വണ്‍ ഒടിടിയിലേക്ക്

ട്രോണ്‍, ടോപ് ഗണ്‍ മാവെറിക്ക് തുടങ്ങിയ ഹിറ്റ് ഹോളിവുഡ് സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകനാണ് ജോസഫ് കോസിന്‍സ്‌കി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമയാണ് ‘എഫ് 1’. ഫോര്‍മുല 1 റേസിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ സിനിമയില്‍ നായകനായി എത്തിയത് ബ്രാഡ് പിറ്റ് ആണ്. ആഗോള മാര്‍ക്കറ്റില്‍ റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയ സിനിമയിപ്പോള്‍ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.

ആഗസ്റ്റ് 22 മുതലാണ് സിനിമ സ്ട്രീം ചെയ്യാന്‍ ഒരുങ്ങുന്നത്. ആപ്പിള്‍ ടിവിയിലൂടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. തിയേറ്ററില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചതുപോലെ ഒടിടിയിലും സിനിമയ്ക്ക് തിളങ്ങാനാകുമെന്ന് ആണ് പ്രതീക്ഷ. 575.6 മില്യണ്‍ ഡോളറാണ് സിനിമ ആഗോള മാര്‍ക്കറ്റില്‍ നിന്നും നേടിയിരിക്കുന്നത്. ഇതില്‍ ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ നിന്നുള്ള 396.1 മില്യണ്‍ ഡോളറും നോര്‍ത്ത് അമേരിക്കയില്‍ നിന്നുള്ള 179.5 മില്യണ്‍ ഡോളറും ഉള്‍പ്പെടും. ഇന്ത്യയിലും ഗംഭീര പ്രകടനമാണ് സിനിമ കാഴ്ചവെച്ചത്. ചിത്രം 100 കോടിക്കുമുകളില്‍ ഇന്ത്യയില്‍ നിന്ന് നേടിയിരുന്നു.

administrator

Related Articles