പതിനെട്ടാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ എൻട്രികൾ ക്ഷണിച്ചു

പതിനെട്ടാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ എൻട്രികൾ ക്ഷണിച്ചു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) യിലേയ്ക്ക് എൻട്രികൾ ക്ഷണിച്ചു. 2026 മാർച്ച് 10 മുതൽ https://idsffk.in എന്ന വെബ്സൈറ്റ് മുഖേന എൻട്രികൾ സമർപ്പിക്കാം. 2026 മെയ് 10 ആണ് എൻട്രികൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി.

മത്സരവിഭാഗത്തിലെ ദീർഘ ഡോക്യുമെന്ററി (40മിനിറ്റും അതിൽ കൂടിയതും) ഹ്രസ്വ ഡോക്യുമെന്ററി ( 40 മിനിറ്റിൽ കുറഞ്ഞവ) ഷോർട്ട് ഫിക്ഷൻ (60 മിനിറ്റും അതിൽ കുറഞ്ഞതും) മത്സരേതര വിഭാഗം, അനിമേഷൻ ചിത്രങ്ങൾ, കാമ്പസ് ചിത്രങ്ങൾ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് എൻട്രികൾ ക്ഷണിച്ചിരിക്കുന്നത്. 2025 മെയ് ഒന്നിനും 2026 ഏപ്രിൽ 30നുമിടയിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് അയക്കേണ്ടത്.

ഓൺലൈൻ സ്‌ക്രീനറുകൾ മാത്രമേ പ്രിവ്യു മെറ്റീരിയൽ ആയി സ്വീകരിക്കുകയുള്ളൂ. അപേക്ഷ ഫോറം സമർപ്പിച്ചതിനുശേഷം ലഭിക്കുന്ന ഇ-മെയിലിലെ ലിങ്ക് വഴി മത്സരവിഭാഗത്തിലേയ്ക്കുള്ള സബ്മിഷൻ ഫീ അടയ്ക്കേതാണ്.

administrator

Related Articles