ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി ഇലോണ്‍ മസ്‌കില്‍ നിന്ന് ഓറക്ക്ള്‍ സഹസ്ഥാപകന്‍ ലാറി എലിസണ്‍ സ്വന്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഓറക്കിളിന്റെ വരുമാന റിപ്പോര്‍ട്ട് വന്നതോടെ എലിസണിന്റെ സമ്പത്ത് 101 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 393 ബില്യണ്‍ ഡോളറായി. ഇതോടെ മസ്‌കിന്റെ 385 ബില്യണ്‍ ഡോളറിനെ മറികടന്ന് എലിസണ്‍ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എഐ ഉപഭോക്താക്കളില്‍ നിന്ന് തങ്ങളുടെ ഡാറ്റാ സെന്‍ര്‍ ശേഷിക്ക് ആവശ്യകത വര്‍ധിച്ചതായി ഓറക്ക്ള്‍ (ORCL) റിപ്പോര്‍ട്ട് ചെയ്തതോടെ കമ്പനിയുടെ ഓഹരി വില കുത്തനെ ഉയര്‍ന്നു. ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഹരികള്‍ 40 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ പാദത്തില്‍ തങ്ങളുടെ ഉപഭോക്താക്കളുമായി നാല് മള്‍ട്ടിബില്യണ്‍ ഡോളര്‍ കരാറുകള്‍ ഒപ്പിട്ടതായും വരും മാസങ്ങളില്‍ കൂടുതല്‍ കരാറുകള്‍ ഒപ്പിടുമെന്നും സിഇഒ സാഫ്‌റ കാറ്റ്‌സ് ചൊവ്വാഴ്ച സ്റ്റോക്ക് മാര്‍ക്കറ്റ് അടച്ചതിന് ശേഷം പ്രഖ്യാപിച്ചു.
എഐ കമ്പനികളുടെ കമ്പ്യൂട്ടിംഗ് പവര്‍ ആവശ്യകതകള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഓറക്കഌന്റെ ഉയര്‍ച്ചയാണ് ഈ വളര്‍ച്ചക്ക് കാരണം. ക്ലൗഡ് സേവനങ്ങളിലും ഡാറ്റാബേസ് സോഫ്റ്റ്‌വെയര്‍ ദാതാക്കളിലുമുള്ള ഓറക്കഌന്റെ വളര്‍ച്ചക്ക് ഇത് വലിയ രീതിയില്‍ സഹായിച്ചു. ജൂലൈയില്‍, ചാറ്റ്ജിപിടിയുടെ പാരന്റ് കമ്പനിയായ ഓപ്പണ്‍ എഐക്ക് എഐ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ 4.5 ജിഗാവാട്ട് വൈദ്യുതി നല്‍കാന്‍ ഓറക്ക്ള്‍ കരാറുണ്ടാക്കി. ഇത്തരം പ്രവൃത്തികളൊക്കെയാകും ഈ നേട്ടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
2021ല്‍ ആണ് മസ്‌ക് ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി നേടിയത്. ടെസ്ല, സ്‌പേസ് എക്‌സ് തുടങ്ങിയ വിവിധ നിക്ഷേപങ്ങള്‍ കാരണം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം ആ പദവി നിലനിര്‍ത്തിയിരുന്നു. ഈ വര്‍ഷങ്ങളില്‍ രണ്ട് തവണ മസ്‌കിന് ഈ പദവി നഷ്ടപ്പെട്ടിരുന്നു. 2021ല്‍ എല്‍വിഎംഎച്ച് സിഇഒ ബെര്‍ണാഡ് അര്‍നോള്‍ട്ടിനോടും, 2024ല്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനോടുമാണ് മസ്‌കിന് പദവി നഷ്ടപ്പെട്ടത്.

