എക്കോ ഒടിടിയിലേക്ക്

എക്കോ ഒടിടിയിലേക്ക്

‘കിഷ്‌കിന്ധ കാണ്ഡ’ത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുല്‍ രമേശും സംവിധായകന്‍ ദിന്‍ജിത് അയ്യത്താനും വീണ്ടും ഒന്നിച്ച ചിത്രമാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ ‘എക്കോ’. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം മികച്ച വിജയമാണ് തിയേറ്ററുകളില്‍ സ്വന്തമാക്കിയത്. എക്കോ ഇപ്പോള്‍ ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നിവക്ക് ശേഷം ബാഹുല്‍ രമേശ് തിരക്കഥ രചിച്ച ചിത്രമാണ് എക്കോ. സന്ദീപ് പ്രദീപ്, വിനീത്, നരേന്‍,അശോകന്‍, ബിനു പപ്പു, സഹീര്‍ മുഹമ്മദ്, ബിയാന മോമിന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാമാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

കഥാവഴിയില്‍ മൃഗങ്ങള്‍ക്കും നിര്‍ണ്ണായകമായ സ്ഥാനം നല്കിയൊരുക്കിയ കിഷ്‌കിന്ധാ കാണ്ഡം, കേരളാ ക്രൈം ഫയല്‍സ് സീസണ്‍ 2 എന്നിവക്ക് ശേഷം എത്തിയ എക്കോയിലും മൃഗങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിക്കുന്നത് ബാഹുല്‍ രമേശാണ്. സംഗീതം മുജീബ് മജീദ്, എഡിറ്റര്‍ സൂരജ് ഇ എസ്, കലാസംവിധായകന്‍ സജീഷ് താമരശ്ശേരി എന്നിവര്‍ വിര്‍വഹിച്ചിരിക്കുന്നു.

administrator

Related Articles