ഡ്യൂഡ് നാളെ ഒടിടിയിലെത്തും

ഡ്യൂഡ് നാളെ ഒടിടിയിലെത്തും

റൊമാന്‍സ് കോമഡി ചിത്രമായ ഡ്യൂഡിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. കീര്‍ത്തിശ്വരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രദീപ് രംഗനാഥനും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 2025 ഒക്ടോബര്‍ 17ന് ആണ് ദീപാവലി റിലീസായി ചിത്രം ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം നവംബര്‍ 14ന് നെറ്റ്ഫ്‌ലിക്‌സില്‍ ഒടിടി റിലീസ് ചെയ്യും. ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് റിലീസിനെത്തുക.

പ്രദീപ് രംഗനാഥന്‍, മമിത ബൈജു എന്നിവര്‍ക്കൊപ്പം ആര്‍. ശരത്കുമാര്‍, രോഹിണി, ഹ്രിധു ഹാരൂണ്‍, ഐശ്വര്യ ശര്‍മ്മ, ദ്രാവിഡ് സെല്‍വം, നേഹ ഷെട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സായി അഭ്യങ്കറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

administrator

Related Articles