ഡീപ്‌സീക്ക് എഐ ഏജന്റിന്റെ പണിപ്പുരയിലെന്ന് റിപ്പോര്‍ട്ട്

ഡീപ്‌സീക്ക് എഐ ഏജന്റിന്റെ പണിപ്പുരയിലെന്ന് റിപ്പോര്‍ട്ട്

ചൈനീസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ഡീപ്‌സീക്ക് ഒരു നൂതന എഐ ഏജന്റിന്റെ പണിപ്പുരയിലെന്ന് റിപ്പോര്‍ട്ട്. ഡീപ്‌സീക്കിന്റെ വരാനിരിക്കുന്ന ഈ എഐ ഏജന്‍ന്റിന് സങ്കീര്‍ണ്ണമായ ജോലികള്‍ കുറഞ്ഞ ഇന്‍പുട്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും കാലക്രമേണ പഠിക്കാനും മെച്ചപ്പെടുത്താനും കഴിയുന്ന വിധത്തിലുള്ളതാകുമെന്നാണ് രാജ്യാന്തര മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ഉപയോക്താവ് അതിനോട് ഇടപഴകുന്നതിനനുസരിച്ച് പഠിക്കുകയും വളരുകയും ചെയ്യുന്ന സിസ്റ്റം ആണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം നാലാം പാദത്തിലാണ് സവിശേഷ എഐ ഏജന്റ് പുറത്തിറക്കാന്‍ ഡീപ്‌സീക്ക് സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് പദ്ധതിയിട്ടിരിക്കുന്നത്. കൂടുതല്‍ മേല്‍നോട്ടമില്ലാതെ സങ്കീര്‍ണ്ണമായ പ്രൊഫഷണല്‍ ജോലികള്‍ ചെയ്യാന്‍ കഴിയുന്ന സെമിഓട്ടോണമസ് എഐ ഏജന്റുമാരെ സൃഷ്ടിക്കാന്‍ പല എഐ കമ്പനികളും ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ ലോഞ്ച്.

സമീപ മാസങ്ങളില്‍ ആന്ത്രോപിക്, മൈക്രോസോഫ്റ്റ്, ഓപ്പണ്‍എഐ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ എഐ ഏജന്റുകളുടെ പതിപ്പുകള്‍ പുറത്തിറക്കിയിരുന്നു. ഒരു സെര്‍ച്ചിംഗ് നടത്തുന്നതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ എഐ ഏജന്റുമാര്‍ക്ക് ചെയ്യാന്‍ കഴിയും. മിക്ക കമ്പനികളും ബിസിനസുകള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ എഐ മികച്ച രീതിയില്‍ സംയോജിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളായി മോഡലുകളെ അവതരിപ്പിക്കുന്നു.

administrator

Related Articles