വയസ്സ് 99; ഡേടൈം എമ്മി നേടി റെക്കോർഡിട്ട് ഡേവിഡ് അറ്റന്‍ബറോ

വയസ്സ് 99; ഡേടൈം എമ്മി നേടി റെക്കോർഡിട്ട് ഡേവിഡ് അറ്റന്‍ബറോ

ഡേടൈം എമ്മി പുരസ്‌കാരം സ്വന്തമാക്കി ലോക പ്രശസ്ത ബ്രിട്ടീഷ് ബ്രോഡ്കാസ്റ്ററായ ഡേവിഡ് അറ്റന്‍ബറോ. ഡേടൈം എമ്മി കരസ്ഥമാക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന റെക്കോഡും ഇതോടെ 99 കാരനായ അറ്റന്‍ബറോയുടെ പേരിലായി. ‘സീക്രട്ട് ലൈവ്സ് ഓഫ് ഒറാങ്ങ് ഉട്ടാന്‍സ്’ എന്ന നെറ്ഫ്ലിസ് ടിവി പ്രോഗ്രാമിന്റെ അവതാരകനായി എത്തിയാണ് ടെലിവിഷന്‍ പുരസ്‌കാരങ്ങളിലെ ഏറ്റവും വലിയ അവാര്‍ഡ് അറ്റന്‍ബറോ കരസ്ഥമാക്കിയത്. പ്രശസ്ത ഹോളിവുഡ് നടന്‍ ഡിക്ക് വാന്‍ ഡൈക്കായിരുന്നു ഇതിന് മുമ്പ് ഡേടൈം എമ്മി നേടിയ ഏറ്റവും പ്രായം കൂടിയ വ്യക്തി. ”ഡേയ്‌സ് ഓഫ് ഔര്‍ ലൈവ്‌സി”ലൂടെ 98ാമത്തെ വയസിലായിരുന്നു അദ്ദേഹം അവാര്‍ഡ് നേടിയത്. എട്ട് പതിറ്റാണ്ട് അമേരിക്കന്‍ ടെലിവിഷനില്‍ നിറസാന്നിധ്യമായി നിന്ന ശേഷമാണ് അറ്റന്‍ബറോയെ ഡേടൈം എമ്മി തേടിയെത്തുന്നത്. ആകെ മൊത്തം മൂന്ന് പുരസ്‌കാരങ്ങളാണ് ‘സീക്രട്ട് ലൈവ്സ് ഓഫ് ഒറാങ്ങ് ഉട്ടാന്‍സ്’ നേടിയത്. ആറ് പതിറ്റാണ്ടിലേറെയായി സംപ്രേഷണം ചെയ്യുന്ന എബിസി ഷോയായ ജനറല്‍ ഹോസ്പിറ്റല്‍ മികച്ച ഡേടൈം ഡ്രാമ സീരീസടക്കം ഏഴ് എമ്മികള്‍ കരസ്ഥമാക്കി ചരിത്രം സൃഷ്ടിച്ചു. ജനറല്‍ ഹോസ്പിറ്റലിനൊപ്പം, ദി സീക്രട്ട് ലൈവ്സ് ഓഫ് ആനിമല്‍സും ദി ഡ്രൂ ബാരിമോര്‍ ഷോയും മൂന്ന് അവാര്‍ഡുകള്‍ വീതം നേടി.

administrator

Related Articles