യാത്രകളിലും പുറത്തുപോകുമ്പോഴും ഫോണിൽ സൗജന്യ വൈഫൈ കാണുമ്പോൾ ഉടൻ കണക്ട് ചെയ്യുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരം പബ്ലിക് വൈഫൈ നെറ്റ്വർക്കുകൾ നാം വിചാരിക്കുന്നത്ര സുരക്ഷിതമല്ലെന്നതാണ് യാഥാർത്ഥ്യം. യഥാർത്ഥ വൈഫൈയുടെ അതേ പേരിൽ ഹാക്കർമാർ വ്യാജ ഹോട്ട്സ്പോട്ടുകൾ നിർമ്മിക്കാറുണ്ട്. സംശയം കൂടാതെ നമ്മൾ ഇത്തരം നെറ്റ്വർക്കുകളിൽ കണക്ട് ചെയ്താൽ ഫോൺ പൂർണ്ണമായും ഹാക്കറുടെ നിയന്ത്രണത്തിലാകാനും വലിയ സൈബർ അപകടങ്ങൾക്ക് വഴിവെക്കാനും സാധ്യതയുണ്ട്.
പാസ്വേഡ് ആവശ്യമില്ലാത്ത സൗജന്യ നെറ്റ്വർക്കുകൾ ഉപയോഗിച്ച് ഓൺലൈൻ ബാങ്കിംഗ് ഇടപാടുകൾ നടത്തുമ്പോഴോ പാസ്വേഡുകൾ ടൈപ്പ് ചെയ്യുമ്പോഴോ വിവരങ്ങൾ എളുപ്പത്തിൽ ചോർത്തിടാൻ ഹാക്കർമാർക്ക് സാധിക്കും. ഇത് തടയാനായി അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വിപിഎൻ ഉപയോഗിക്കുക. ഉപയോഗം കഴിഞ്ഞാൽ ഫോണിലെ വൈഫൈ ഓഫ് ചെയ്തു വെക്കാൻ ശ്രദ്ധിക്കുക, അല്ലെങ്കിൽ ഫോൺ വീണ്ടും സമാനമായ വ്യാജ നെറ്റ്വർക്കുകളിലേക്ക് തനിയെ കണക്ട് ആയേക്കാം. പബ്ലിക് വൈഫൈ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

