യുഎഇയില്‍ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; സ്വയം സുരക്ഷ ഉറപ്പുവരുത്തണമെന്ന് നിര്‍ദേശം

യുഎഇയില്‍ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; സ്വയം സുരക്ഷ ഉറപ്പുവരുത്തണമെന്ന് നിര്‍ദേശം

യുഎഇയില്‍ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃര്‍. ഇതുമായി ബന്ധപ്പെട്ട് പൊതു ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എന്നാല്‍ അതുകൂടാതെ ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വമായി കണ്ട് ഓണ്‍ലൈന്‍ ഇടപെടലുകളില്‍ സുരക്ഷിതമായ സാഹചര്യങ്ങള്‍ സൃഷിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിലവിലെ കണക്കുകളനുസരിച്ച് യുഎഇയില്‍ ദിനംപ്രതി നടക്കുന്നത് ഏകദേശം രണ്ടു ലക്ഷം സൈബര്‍ ആക്രമണങ്ങളാണ്. രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നിലവില്‍ കൂടുതല്‍ ഭീഷണികള്‍ ഉയരുന്നത്. ഇതില്‍ 60 ശതമാനം ആക്രമണങ്ങള്‍ അബുദാബി, ദുബായ്, ഷാര്‍ജ എമിറേറ്റുകളിലാണ്. ഈ സാഹചര്യത്തില്‍ സ്വയം പരിരക്ഷ ഉറപ്പാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ദുബൈയില്‍ 21 ശതമാനം, അബൂദബിയില്‍ 19 ശതമാനം, ഷാര്‍ജയില്‍ 18 ശതമാനം, റാസല്‍ഖൈമ 12 ശതമാനം, ഫുജൈറ 15 ശതമാനം, അജ്മാന്‍ 9 ശതമാനം, ഉമ്മുല്‍ ഖുവൈനില്‍ 6 ശതമാനം എന്നിങ്ങനെയാണ് മറ്റ് എമിറേറ്റുകളിലെ കണക്ക്. ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണം വ്യക്തിഗത അവബോധത്തോടെയാണ് ആരംഭിക്കുന്നതെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. അബുദാബി പൊലീസിലെ ടെലികമ്മ്യൂണിക്കേഷന്‍സ് മേധാവി ലെഫ്റ്റനന്റ് കേണല്‍ ഡോ. ഹമദ് ഖലീഫ അല്‍നുഐമിയാണ് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

administrator

Related Articles