ആമസോൺ കമ്പനിയുടെ ദ്രുതഗതിയിലുള്ള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിന്യാസത്തിൽ തങ്ങൾക്കുള്ളആശങ്കകൾ പ്രകടിപ്പിച്ച് 1,000-ൽ അധികം ആമസോൺ ജീവനക്കാർ സിഇഒ ആൻഡി ജസ്സിക്ക് തുറന്ന കത്തെഴുതി. എഐ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിലെ അമിതമായ വേഗത വിവിധ കാര്യങ്ങളിൽ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നതാണ് കത്തിലെ പ്രധാന ആശങ്ക.
എഞ്ചിനീയർമാർ, പ്രോഡക്റ്റ് മാനേജർമാർ, വെയർഹൗസ് ജീവനക്കാർ എന്നിവരുൾപ്പെടെ ഒരുപാട് ജീവനക്കാരാണ് കത്തിൽ ഒപ്പിട്ടത്. ഇതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈക്രോസോഫ്റ്റ്, ഗൂഗിൾ, മെറ്റ, ആപ്പിൾ, ഊബർ, സെയിൽസ്ഫോഴ്സ് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള മറ്റ് 2,400 പേരും തുറന്ന കത്തിൽ ഒപ്പിട്ടിട്ടുണ്ട് എന്നാണ് വിവരം.

