ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

കേന്ദ്ര സര്‍ക്കാരിന്റെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം രാജ്യത്തെ ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്കായി സുരക്ഷാ മുന്നറിയിപ്പ് പുറത്തിറക്കി. ഉപയോക്താക്കളുടെ സിസ്റ്റങ്ങളെ ഹാക്ക് ചെയ്യുന്നതിനായി സൈബര്‍ കുറ്റവാളികള്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുള്ള ഗുരുതരമായ അപകടസാധ്യതകള്‍ ബ്രൗസറില്‍ കണ്ടെത്തിയെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ ഭീഷണി മറികടക്കാന്‍ ഉപഭോക്താക്കള്‍ ഉടന്‍ തന്നെ ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് വിധഗ്ദര്‍ പറയുന്നത്.

ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറത്തിറക്കിയ സുരക്ഷാ ബുള്ളറ്റിന്‍ അനുസരിച്ച് ഗൂഗിള്‍ ക്രോം ബ്രൗസറില്‍ നിരവധി ഗുരുതരമായ സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പിഴവുകള്‍ ചൂഷണം ചെയ്ത് ഒരു ഹാക്കര്‍ക്ക് ഉപയോക്താവിന്റെ സിസ്റ്റത്തില്‍ മാല്‍വെയര്‍ കോഡ് പ്രവര്‍ത്തിപ്പിക്കാനും സിസ്റ്റത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം നേടാനും സാധിക്കും. പ്രധാനമായും WebGPU-വിലും വീഡിയോയിലും ഹീപ്പ് ബഫര്‍ ഓവര്‍ഫ്ലോ, സ്റ്റോറേജിലും ടാബുകളിലും സൈഡ്-ചാനല്‍ ഡാറ്റ ചോര്‍ച്ചകള്‍, കൂടാതെ മീഡിയ, ഓമ്‌നിബോക്‌സ് തുടങ്ങിയവയിലെ പ്രശ്‌നങ്ങള്‍ എന്നിവയാണ് കണ്ടെത്തിയിട്ടുള്ളത്. പ്രത്യേകമായി തയ്യാറാക്കിയ ഒരു വെബ് പേജ് സന്ദര്‍ശിക്കാന്‍ ഉപയോക്താവിനെ പ്രേരിപ്പിച്ചുകൊണ്ട് ഈ പിഴവുകള്‍ ചൂഷണം ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയും. ഇത്തരം അപകടകരമായ വെബ്സൈറ്റില്‍ പ്രവേശിച്ചാല്‍ ഹാക്കര്‍മാര്‍ക്ക് സിസ്റ്റത്തിലേക്ക് പ്രവേശിച്ച് ഡാറ്റ മോഷ്ടിക്കാനും മറ്റ് അപകടകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

administrator

Related Articles