ഗിന്നസ് ബുക്കില്‍ ഇടം നേടി ചൈനയിലെ ഹ്യുമനോയ്ഡ് റോബോട്ട്

ഗിന്നസ് ബുക്കില്‍ ഇടം നേടി ചൈനയിലെ ഹ്യുമനോയ്ഡ് റോബോട്ട്

മൂന്ന് ദിവസം കൊണ്ട് 100 കിലോമീറ്റര്‍ നടന്ന് തീര്‍ത്തതോടെ ഗിന്നസ് ബുക്കില്‍ ഇടം നേടി ചൈനയിലെ ഹ്യുമനോയ്ഡ് റോബോട്ട്. എജിബോട്ട് എ2 എന്ന റോബോട്ടാണ് റെക്കോര്‍ഡ് കുറിച്ചത്. ഒരു ഹ്യുമനോയ്ഡ് റോബോട്ട് കാല്‍നടയായി സഞ്ചരിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയാണിത്. ഗിന്നസ് വെബ്‌സൈറ്റ് പ്രകാരം നവംബര്‍ 10മുതല്‍ 13 വരെ 106.286 കിലോമീറ്ററാണ് റോബോട്ട് സഞ്ചരിച്ചത്.

നവംബര്‍ 10ന് വൈകിട്ട് സുഷൗവില്‍ നിന്ന് യാത്രി തിരിച്ച റോബോട്ട് 13ന് ഷാങാഹായിലെ ബണ്ട് തീരത്താണ് നടത്തം അവസാനിപ്പിച്ചത്. ഷാങ്ഹായ് ആസ്ഥാനമായ എജിബോട്ട് നിര്‍മിച്ചതാണ് ഈ ഹ്യൂമനോയ്ഡ്. 5.74 അടി ഉയരമുള്ള ഒരു ഹ്യൂമനോയിഡ് റോബോട്ടാണ് എജിബോട്ട് എ2. ഏകദേശം 55 കിലോഗ്രാം ഭാരവും ടെക്സ്റ്റ്, ഓഡിയോ, വിഷ്വല്‍ വിവരങ്ങള്‍ പ്രോസസ്സ് ചെയ്യാന്‍ അനുവദിക്കുന്ന എഐ പവര്‍ഡ് സെന്‍സിംഗ് കഴിവുകളും ഇതിനുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.

റോബോട്ട് നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ എജിബോട്ട് തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഉപഭോക്തൃ സേവനത്തിനായി നിര്‍മ്മിച ഹ്യുമനോയ്ഡ് റോബോട്ടാണ് എ2. 100 കിലോമീറ്റര്‍ യാത്ര പൂര്‍ത്തിയാക്കിയ ശേഷം A2 റോബോട്ട് മാധ്യമപ്രവര്‍ത്തകരോടും തന്റെ അനുഭവം വിവരിച്ചു.

administrator

Related Articles