ഷെക്കിന ചാനൽ ഡൗണ്‍ലിങ്ക് ഫ്രീക്വന്‍സിയില്‍ മാറ്റം

ഷെക്കിന ചാനൽ ഡൗണ്‍ലിങ്ക് ഫ്രീക്വന്‍സിയില്‍ മാറ്റം

ഷെക്കിന ചാനലിന്റെ ഡൗണ്‍ലിങ്ക് ഫ്രീക്വന്‍സിയില്‍ മാറ്റം. പുതിയ പാരാമീറ്റേര്‍സ് അനുസരിച്ച് സാറ്റലൈറ്റ് IS-17, ഒര്‍ബിറ്റല്‍ ലൊക്കേഷന്‍ 66 ഈസ്റ്റ്, ഡൗണ്‍ലിങ്ക് പോളറൈസേഷന്‍ വെര്‍ട്ടിക്കല്‍, ബ്രാന്‍ഡ് സി, ഫ്രീക്ക്വന്‍സി 4015 Mhz, സിമ്പല്‍ റേറ്റ് 30000 KSymPS, എഫ്ഇസി 3/4, മോഡുലേഷന്‍ DVB-S2/ 8 PSK എന്നിങ്ങനെയാണ് പുതിയ സാങ്കേതിക വിവരങ്ങൾ.

കത്തോലിക്കാ സുവിശേഷകനായ സന്തോഷ് കരുമാത്ര സ്ഥാപിച്ച മലയാളം വാര്‍ത്താ, വിനോദ ഉപഗ്രഹ ചാനലാണ് ഷെക്കിന ന്യൂസ്. 2019 ഏപ്രിലില്‍ ചാനല്‍ സംപ്രേഷണം ആരംഭിച്ചത്. ആത്മീയ ഉള്ളടക്കത്തിലും സാമൂഹിക അനീതികള്‍ക്കെതിരെ പോരാടുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. ഷെക്കിന മീഡിയ മിഷനാണ് ചാനല്‍ നടത്തുന്നത്. സാറ്റലൈറ്റ് ചാനലായ ഷെക്കിന വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും തത്സമയം ഉള്ളടക്കം സ്ട്രീം ചെയ്യുന്നു.

administrator

Related Articles