‘പ്രൈവറ്റ്’ സിനിമക്കും സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്

‘പ്രൈവറ്റ്’ സിനിമക്കും സെന്‍സര്‍ ബോര്‍ഡിന്റെ കടുംവെട്ട്

‘പ്രൈവറ്റ്’ സിനിമയിലെ ചില ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. ഒമ്പത് തിരുത്തലുകള്‍ വരുത്തിയ ശേഷമാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
പൗരത്വ ബില്‍ എന്ന് പറയുന്ന ഭാഗം ഒഴിവാക്കണം, രാമരാജ്യം, ബിഹാര്‍ എന്നീ വാക്കുകള്‍ പാടില്ല, ഹിന്ദി സംസാരിക്കുന്ന ആളുകള്‍ എന്ന് പറയുന്ന ഭാഗം മ്യൂട്ട് ചെയ്യണം, ഗൗരി ലങ്കേഷിന് ആദരം അര്‍പ്പിച്ചുള്ള എന്റ് ടൈറ്റില്‍ മാറ്റണം എന്നതാണ് സെന്‍സര്‍ ചെയ്തത്. പിന്നാലെ ചിത്രത്തില്‍ നിന്ന് പൗരത്വ ബില്‍ എന്ന് പറയുന്ന ഭാഗം ഒഴിവാക്കി. കൂടാതെ ബീഹാര്‍, രാമരാജ്യം എന്ന വാക്കുകളും വെട്ടി. തുടര്‍ന്ന് നവാഗതനായ ദീപക് ഡിയോണ്‍ സംവിധാനം ചെയ്ത പ്രൈവറ്റ് റിലീസ് ചെയ്തത് ഒമ്പത് മാറ്റങ്ങളോടെയാണ്.

നേരത്തെ ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഹാല്‍ എന്ന സിനിമയിലെ ചില രംഗങ്ങള്‍ വെട്ടി മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ബീഫ് കഴിക്കുന്ന രംഗം, ധ്വജപ്രമാണം, തുടങ്ങിയതാണ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.

administrator

Related Articles