കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ വിശദീകണവുമായി സെന്‍സര്‍ ബോർഡ്

കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ വിശദീകണവുമായി സെന്‍സര്‍ ബോർഡ്

രജനീകാന്ത് ലോകേഷ് കനകരാജ് ചിത്രം കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ കാരണം മദ്രാസ് ഹൈക്കോടതിയില്‍ വിശദീകരിച്ച് സെന്‍സര്‍ ബോര്‍ഡ്. ജസ്റ്റിസ് ടി.വി. തമിള്‍സെല്‍വിയുടെ മുമ്പാകെ ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എ.ആര്‍.എല്‍. സുന്ദരേശന്‍ നടപടിക്രമം അനുസരിച്ച് സിബിഎഫ്സിയിലെ ഒരു ഉദ്യോഗസ്ഥനും വിവിധ മേഖലകളില്‍ നിന്നുള്ള നാല് അംഗങ്ങളും ഉള്‍പ്പെടുന്ന സമിതിയാണ് കൂലി ആദ്യം കണ്ടതെന്ന് കോടതി മുമ്പാകെ പറഞ്ഞു. സിബിഎഫ്സിയുടെ 200 അംഗ പാനലില്‍ നിന്നാണ് ആ നാല് അംഗങ്ങളെ സിനിമ കാണാനായി തിരഞ്ഞെടുക്കുന്നതെന്നും സിനിമ കണ്ടതിന് ശേഷം കൂലിക്ക് എ സര്‍ട്ടിഫിക്കറ്റ് മാത്രമെ നല്‍കാനാകൂ എന്ന് പരിശോധന സമിതി ഏകകണ്ഠമായി കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കാര്യം കൂലിയുടെ നിര്‍മാതാക്കളായ സണ്‍ പികചേഴ്സിന്റെ പ്രതിനിധികളെ അറിയിച്ചപ്പോള്‍, സിബിഎഫ്സിയിലെ ഒരു ഉദ്യോഗസ്ഥനും വിവിധ മേഖലകളില്‍ നിന്നുള്ള ഒമ്പത് അംഗങ്ങളും ഉള്‍പ്പെടുന്ന റിവൈസിംഗ് കമ്മിറ്റിക്ക് സിനിമ അയക്കണമെന്ന് അവര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റിവൈസിംഗ് കമ്മിറ്റിയും കൂലിയില്‍ അക്രമാസക്തമായ രംഗങ്ങള്‍ ഉള്ളതിനാല്‍ മുതിര്‍ന്നവര്‍ക്ക് മാത്രമെ കാണാന്‍ സാധിക്കുകയുള്ളൂ എന്ന് അറിയിച്ചു.

administrator

Related Articles