ബിഎസ്എന്‍എലിന്റെ 4-ജി സേവനങ്ങള്‍ ഇനിമുതല്‍ രാജ്യവ്യാപകമാകും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഇതിന്റെ ഉദ്ഘാടനം ഒഡീഷയില്‍ വച്ച് നിര്‍വഹിച്ചു. ഉദ്ഘാടനവേളയില്‍ 97,500-ലധികം 4-ജി മൊബൈല്‍ ടവറുകള്‍ കമ്മീഷന്‍ ചെയ്തു. ഇതില്‍ ടെലികോം സേവന ദാതാവിന്റെ 92,600 4-ജി സാങ്കേതിക സൈറ്റുകളും ഉള്‍പ്പെടുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്തു.
‘ഡിജിറ്റല്‍ ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഭാഗമായി ഡിജിറ്റല്‍ വിടവ് നികത്തുകയും ഗ്രാമീണ സമൂഹങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നതിനൊപ്പം ബിഎസ്എന്‍എല്ലിന്റെ 5-ജി അപ്‌ഗ്രേഡിനും സംയോജനത്തിനും വഴിയൊരുക്കുന്ന ചുവടുവെപ്പാണ് ഇതെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
മൊബൈല്‍ ടവറുകള്‍ സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇത് ഇന്ത്യയിലെ തന്നെ ഹരിത ടെലികോം സൈറ്റുകളുടെ കൂട്ടമാക്കി മാറ്റുകയും സുസ്ഥിര അടിസ്ഥാന സൗകര്യങ്ങളില്‍ ഒരു ചുവടുവെപ്പ് നടത്തുകയും ചെയ്യുന്നു.

