225 രൂപയുടെ പ്ലാനുമായി ബിഎസ്എന്‍എല്‍

225 രൂപയുടെ പ്ലാനുമായി ബിഎസ്എന്‍എല്‍

കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി ബിഎസ്എന്‍എല്‍ 225 രൂപയുടെ സില്‍വര്‍ ജൂബിലി പ്രത്യേക റീചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. 30 ദിവസത്തെ വാലിഡിറ്റിയില്‍ ഡാറ്റ, കോള്‍, എസ്എംഎസ് ആനുകൂല്യങ്ങള്‍ സഹിതമാണ് ബിഎസ്എന്‍എല്ലിന്റെ ഈ പുതിയ റീചാര്‍ജ് പ്ലാന്‍ എത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടെലികോം രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പുത്തന്‍ റീചാര്‍ജ് പ്ലാന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്.

ബിഎസ്എന്‍എല്‍ അതിന്റെ 4ജി നെറ്റ് വര്‍ക്ക് റോള്‍ഔട്ടിന്റെ സമയത്തും കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചുമാണ് ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. ബിഎസ്എന്‍എല്‍ സ്ഥാപനത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തില്‍ സിം ഉപഭോക്താക്കള്‍ക്ക് 225 രൂപയുടെ പ്രത്യേക റീചാര്‍ജ് പ്ലാന്‍ പുറത്തിറക്കിയത്. ഇതില്‍ ദിവസവും 2.5 ജിബി ഡാറ്റ ബിഎസ്എന്‍എല്‍ നല്‍കുന്നു. ഇതിന് പുറമെ ബിഎസ്എന്‍എല്‍ വരിക്കാര്‍ക്ക് ഏതൊരു നെറ്റ്വര്‍ക്കിലേക്കും പരിധികളില്ലാതെ കോളുകളും വിളിക്കാം. ദിവസവും 100 സൗജന്യ എസ്എംഎസുകളും ബിഎസ്എന്‍എല്‍ നല്‍കുന്നുണ്ട്. 30 ദിവസമാണ് 225 രൂപയുടെ പുത്തന്‍ റീചാര്‍ജിന് വാലിഡിറ്റി ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

administrator

Related Articles