സ്വകാര്യ ടെലികോം കമ്പനികളുടെ മൊബൈല്‍ റീചാര്‍ജ് താരിഫുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) സാധാരണക്കാര്‍ക്ക് താങ്ങാവുന്ന റീചാര്‍ജ് പ്ലാനുകളുമായി രംഗത്ത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ സേവനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ 997 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ഏറെ ഗുണകരമാകും. വിദ്യാര്‍ത്ഥികള്‍ക്കും, മുതിര്‍ന്ന പൗരന്മാര്ക്കും, ഗ്രാമീണമേഖലയിലുള്ള ഉപയോക്താക്കള്‍ക്കും മാസങ്ങളോളം ദൈനംദിന ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ഉപയോഗിച്ച് നമ്പറുകള്‍ ആക്ടീവായി നിലനിര്‍ത്താവുന്ന ഒരു പദ്ധതിയാണിത്. ബിഎസ്എന്‍എല്ലിന്റെ 997 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ ദീര്‍ഘകാലത്തേക്കുള്ളതാണ്. 150 ദിവസം അല്ലെങ്കില്‍ ഏകദേശം അഞ്ച് മാസം വരെ ഇതിന്റെ കാലാവധി നീളുന്നു. ഇന്ത്യയിലുടനീളമുള്ള എല്ലാ നെറ്റ് വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത വോയ്സ് കോളുകള്‍, പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ, ആകെ 300 ജിബി പ്രതിദിനം 100 സൗജന്യ എസ്എംഎസ്, രാജ്യവ്യാപക റോമിംഗ് എന്നിവയാണ് മറ്റ് ഗുണങ്ങള്‍.
Tags:
administrator

