ബിഎസ്എന്‍എല്‍ സേവനം മെച്ചപ്പെടുത്താന്‍ നിർദ്ദേശം

ബിഎസ്എന്‍എല്‍ സേവനം മെച്ചപ്പെടുത്താന്‍ നിർദ്ദേശം

രാജ്യത്ത് നാല് സര്‍ക്കിളുകളില്‍ ബിഎസ്എന്‍എല്‍ സേവനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വാര്‍ത്താവിനിമയ സഹമന്ത്രി ചന്ദ്രശേഖര്‍ പെമ്മാസനി. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നീ സര്‍ക്കിളുകളോടാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന സേവനം മെച്ചപ്പെടുത്താന്‍ മന്ത്രി ആവശ്യപ്പെട്ടത്. മന്ത്രി തന്നെയാണ് ഇക്കാര്യം എക്‌സ് വഴി അറിയിച്ചത്.

ഇതോടൊപ്പം മൊബൈല്‍ ടവറുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഫൈബറുകളുടെ കേടുപാടുകള്‍ പെട്ടെന്ന് പരിഹരിക്കാനും കമ്പനിയുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള മാര്‍ക്കറ്റിങ് വില്‍പ്പന പദ്ധതികള്‍ നടപ്പാക്കാനും മന്ത്രി ആവശ്യപ്പെട്ടു.

2026 സാമ്പത്തിക വര്‍ഷത്തില്‍ മൊബൈല്‍ സര്‍വീസ് വ്യവസായത്തില്‍ വളര്‍ച്ചയുണ്ടാക്കാനും ഉപഭോക്താക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാക്കാനും കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ജൂലായില്‍ ബിഎസ്എന്‍എലിന് നിര്‍ദേശം നല്‍കിയിരുന്നു.

ഓരോ സര്‍ക്കിളുകളും എന്റര്‍പ്രൈസ് ബിസിനസില്‍ 25 മുതല്‍ 30 ശതമാനം വരെ വരുമാനം വര്‍ധിപ്പിക്കണമെന്നും ഫിക്‌സഡ് ലൈന്‍ ബിസിനസില്‍ 15 മുതല്‍ 20 ശതമാനം വരെ വരുമാനം വര്‍ധിപ്പിക്കണമെന്നുമാണ് നിര്‍ദേശം.

administrator

Related Articles